&പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം പരിചയം പരിശോധിച്ച് പൊലീസ്*

Spread the love

കൊല്ലം∙ ഓടനാവട്ടത്ത് പത്താംക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജി ഭവനിൽ രാജേഷ്-അഞ്ജു ദമ്പതികളടെ മകൾ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ എസ്കെവി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് അഞ്ചരയോടെ വീട്ടിലെത്തിയ മാളവിക കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പു മുറിയിലേക്കു പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സഹോദരൻ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് കെട്ടഴിച്ച് ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാളവികയ്ക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ല. അമ്മയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇൻസ്റ്റാഗ്രാം വഴി ഒരു യുവാവുമായി പരിചയമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഇതു സംബന്ധിച്ചു വ്യക്തത വരുത്താനാകൂ എന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു.

  • Related Posts

    ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ…

    കെഎസ്ആർടിസി പ്രിയദർശിനി യാത്ര വമ്പൻ ഹിറ്റ്; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62 ലക്ഷത്തിലധികം സീറോ ടിക്കറ്റുകൾ

    Spread the love

    Spread the loveപാലക്കാട്: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി പാലക്കാട് ജില്ലയിൽ വിജയകരമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ…

    Leave a Reply

    Your email address will not be published. Required fields are marked *