*വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു’; ജയസുധ*

Spread the love

ബാലതാരമായി സിനിമയിലെത്തി വിവിധ ഭാഷകളിൽ ‍നായികയായെത്തിയ നടിയാണ് ജയസുധ. ഇഷ്ടം എന്നൊരൊറ്റ ചിത്രം മാത്രം മതി ജയസുധയെ എക്കാലവും മലയാളികൾക്ക് ഓർത്തിരിക്കാൻ. ‘ലൗ ഓൾവേയ്സ്’ എന്ന വെബ് സീരീസിലാണ് ജയസുധ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളും പ്രണയതകർച്ചകളുമൊന്നും ഇന്നത്തെ കാലത്ത് മാത്രമുണ്ടാകുന്ന ഒന്നല്ലെന്നും സ്ത്രീകൾക്ക് ഇന്ന് കൂടുതൽ വഴികൾ അല്ലെങ്കിൽ അവസരങ്ങൾ ഉള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നതാണെന്നും ജയസുധ പറയുന്നു. ‘ലൗ ഓൾവേയ്സി’ന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

“വർഷങ്ങൾക്ക് മുൻപ് വിവാഹം കഴിഞ്ഞ എന്റെ ഒരു ബന്ധു ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു, താൻ ഭർത്താവിനൊപ്പം കഴിയുന്നത് മറ്റൊരു വഴിയറിയാത്തതു കൊണ്ട് മാത്രമാണെന്ന്. തനിക്ക് മതിയായ വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ, താൻ പണ്ടേ ആ വീട് വിട്ടുപോകുമായിരുന്നു എന്ന് അവൾ പറഞ്ഞു.അതുകൊണ്ട് തന്നെ, വിവാഹമോചനം എന്ന് പറയുന്നത് പുതിയ കാലത്തെ ഒരു പ്രശ്നമല്ല”. – ജയസുധ പറഞ്ഞു. ​ഗൗരി കിഷൻ, റംസാൻ, ജയപ്രകാശ് എന്നിവരും സീരീസിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  • Related Posts

    സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

    Spread the love

    Spread the loveസൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.   ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ…

    ‘മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി’; ഓർത്തെടുത്ത് ശ്രീരാമൻ

    Spread the love

    Spread the loveനടൻ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്താണ് വി കെ ശ്രീരാമൻ. പലപ്പോഴും മമ്മൂട്ടിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ശ്രീരാമൻ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകവേ പത്ത് വയസുകാരനെ കാറിടിച്ചു തെറിപ്പിച്ച സംഭവം പങ്കുവച്ചിരിക്കുകയാണ് ശ്രീരാമൻ.   ഒരു സിനിമാക്കഥ പോെല…

    Leave a Reply

    Your email address will not be published. Required fields are marked *