“നരസിംഹം’ പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് ‘അതിമനോഹര’ത്തിലുണ്ടാകും’; ആന്റണി പെരുമ്പാവൂർ

Spread the love

മോഹൻലാൽ- തരുൺ മൂർത്തി ചിത്രം ‘അതിമനോഹര’ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘അതിമനോഹര’ത്തെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനെത്തിയപ്പോഴായിരുന്നു ആന്റണി പെരുമ്പാവൂർ ഓൺലൈൻ മാധ്യമങ്ങളോട് അതിമനോഹ​രത്തെക്കുറിച്ച് സംസാരിച്ചത്.ഏറെക്കാലത്തിന് ശേഷം മീശ പിരിച്ച ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ എത്ര മാത്രം പ്രതീക്ഷ വെക്കണമെന്നായിരുന്നു ചോദ്യം. എന്നാല്‍ മീശ പിരിച്ചെന്ന് കരുതി മോഹന്‍ലാലിന്റെ സ്ഥിരം മാസ് സിനിമകള്‍ പോലെയല്ലെന്നായിരുന്നു ആന്റണിയുടെ മറുപടി. “ലാല്‍ സാര്‍ മീശ പിരിച്ച് വരുന്നു എന്ന് പറയുമ്പോള്‍ നമ്മുടെ മനസില്‍ ചില പടങ്ങള്‍ വരുമല്ലോ, ആറാം തമ്പുരാന്‍, നരസിംഹം പോലുള്ള പടങ്ങളാണല്ലോ അതിന് ഫേമസ്.

അതുപോലുള്ള സിനിമയാണ് അതിമനോഹരം എന്ന് വിചാരിച്ച് വന്നാല്‍ നിരാശയാകും ഫലം. തരുണ്‍ മൂര്‍ത്തിയുടെ സ്റ്റൈലിലുള്ള മീശ പിരിച്ച ചിത്രമാകും ‘അതിമനോഹരം”.- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തിയറ്ററിക്കല്‍ മൊമന്റുകള്‍ അതിമനോഹരത്തിലുണ്ടാകുമെന്നും എന്നാല്‍ ഔട്ട് ആന്‍ഡ് ഔട്ട് മാസ് സിനിമയാകുമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.മോഹന്‍ലാലിനൊപ്പം മുകേഷ്, ജഗദീഷ്, ലാലു അലക്‌സ്, മീര ജാസ്മിന്‍ തുടങ്ങിയ കോമ്പോ ഒന്നിക്കുന്നത് നല്ല കാര്യമായിട്ടാണ് താന്‍ കരുതുന്നതെന്നും നല്ലത് സംഭവിക്കുമെന്നും ആന്റണി പറഞ്ഞു.

  • Related Posts

    സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

    Spread the love

    Spread the loveസൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.   ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ…

    ‘മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി’; ഓർത്തെടുത്ത് ശ്രീരാമൻ

    Spread the love

    Spread the loveനടൻ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്താണ് വി കെ ശ്രീരാമൻ. പലപ്പോഴും മമ്മൂട്ടിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ശ്രീരാമൻ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകവേ പത്ത് വയസുകാരനെ കാറിടിച്ചു തെറിപ്പിച്ച സംഭവം പങ്കുവച്ചിരിക്കുകയാണ് ശ്രീരാമൻ.   ഒരു സിനിമാക്കഥ പോെല…

    Leave a Reply

    Your email address will not be published. Required fields are marked *