‘പന്നി എന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാന്‍സിന് വണ്ണം പ്രശ്‌നമല്ല’; പ്രതികരിച്ച് ഷംന കാസിം

Spread the love

മലയാളത്തിനൊപ്പം മറ്റ് തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യമറിയിച്ച നടിയാണ് ഷംന കാസിം. ഈയ്യടുത്തിറങ്ങിയ ജയിലര്‍ 2വിലെ ഷംനയുടെ ഡാന്‍സ് നമ്പര്‍ വൈറലായിരുന്നു. അതേസമയം തനിക്ക് പലപ്പോഴും ബോഡി ഷെയ്മിങ് നേരിടേണ്ടി വരുന്നുണ്ടെന്നാണ് ഷംന കാസിം പറയുന്നത്. നേരത്തെ മഹേഷ് ബാബു ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെയും ബോഡി ഷെയ്മിങ് നേരിട്ടിരുന്നുവെന്ന് ഷംന പറയുന്നു.

 

മനോരമ ന്യൂസിനോടായിരുന്നു ഷംനയുടെ പ്രതികരണം. എന്നാല്‍ വണ്ണവും ഡാന്‍സും തമ്മില്‍ ബന്ധമില്ലെന്നും ഗ്രേസോടെ ഡാന്‍സ് ചെയ്യാന്‍ വണ്ണം തടസമല്ലെന്നും ഷംന പറയുന്നു. കമന്റ് ചെയ്യുന്നത് ആളുകളുടെ ഇഷ്ടമാണെന്നും അത് ഗൗനിക്കുന്നില്ലെന്നും ഷംന പറയുന്നു. ആ വാക്കുകളിലേക്ക്:

 

ഡാന്‍സര്‍ എന്ന് പറയുമ്പോള്‍ ശരീരം ഫിറ്റായിരിക്കണം. കുര്‍ച്ചി മടത്തപ്പെട്ടി പാട്ടില്‍ ഇതിലും വണ്ണമുണ്ടായിരുന്നു. അന്ന് ആ പാട്ട് റിലീസാകുമ്പോള്‍ ബോഡി ഷെയ്മിങ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതെല്ലാം തകര്‍ത്തു കൊണ്ട് ആളുകള്‍ പാട്ട് ആസ്വദിച്ചു. ഡാന്‍സര്‍ ആയാലും, ഏത് വ്യക്തിയായാലും വണ്ണം എന്നത് വേറൊന്നു തന്നെയാണ്. നമ്മള്‍ ക്യാരിയൗട്ട് ചെയ്യുന്ന രീതിയാണ് പ്രധാനം. ചിലര്‍ പറയും സ്ലിമ്മായിരിക്കണമെന്ന്. പക്ഷെ അണ്‍ഹെല്‍ത്തിയായിട്ട് സ്ലിം ആയിട്ട് എന്താണ് കാര്യം? നമ്മുടെ ഗ്രേസ് വിട്ടിട്ടുള്ള ശരീരത്തിലേക്ക് പോകാന്‍ എനിക്ക് താല്‍പര്യമില്ല.

 

പിന്നെ എനിക്ക് കുട്ടികളൊക്കെയായി. എല്ലാം മാറും. അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അപ്പോള്‍ പറയും ഉത്തരേന്ത്യയിലെ നടിമാരൊക്കെ അതുപോലെ ഇരിക്കുന്നുവെന്ന്. അവരുടെ ജീവിതരീതി വേറെയാണ്. കേരളത്തിലെ ജീവിത രീതി വേറെയാണ്. ബോഡി ഷെയ്മിങ് കമന്റുകള്‍ വായിച്ചിരുന്നു. എന്നെ പന്നി എന്ന് വിളിച്ചിരുന്നു, കുര്‍ച്ചി മടത്തപ്പെട്ടി സമയത്ത്. അവരൊക്കെ ആലോചിക്കേണ്ടത് കല്യാണം കഴിച്ച് കുട്ടികളൊക്കെയാകുമ്പോള്‍ മാറ്റം വരും. നമുക്ക് ഗ്രേസ് ആണ് വേണ്ടത്. ഡാന്‍സായാലും, എന്തായാലും ശരീര വണ്ണം വിഷയമേയല്ല. പെര്‍ഫോമന്‍സിനെ അത് ബാധിക്കില്ല.

 

ചിലപ്പോള്‍ സ്റ്റാമിനയെ ബാധിച്ചേക്കും. ഞാനിപ്പോള്‍ കുറച്ച് ഡയറ്റ് നോക്കുന്നുണ്ട്. മെലിയാനല്ല. സ്‌റ്റേജില്‍ കയറാനുള്ള സ്റ്റാമിനയ്ക്ക് വേണ്ടി. പഴയത് പോലെ അഞ്ച് മിനുറ്റ് ഡാന്‍സ് കളിക്കണമെങ്കില്‍ സ്റ്റാമിന വേണം. അതിന് കുറച്ച് വണ്ണം കുറയ്‌ക്കേണ്ടി വരും. ചിലപ്പോള്‍ മുട്ടുവേദനയുണ്ടെങ്കില്‍ വണ്ണം കുറയ്ക്കണമെന്ന് ഡോക്ടര്‍ പറയും. അതൊക്കെ ഓക്കെയാണ്. അവരവരുടെ ചോയ്‌സ് ആണ്. കമന്റെന്നത് ആളുകളുടെ ഇഷ്ടമാണ്. അവര്‍ക്കെന്തും പറയാം.

  • Related Posts

    സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

    Spread the love

    Spread the loveസൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.   ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ…

    ‘മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി’; ഓർത്തെടുത്ത് ശ്രീരാമൻ

    Spread the love

    Spread the loveനടൻ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്താണ് വി കെ ശ്രീരാമൻ. പലപ്പോഴും മമ്മൂട്ടിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ശ്രീരാമൻ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകവേ പത്ത് വയസുകാരനെ കാറിടിച്ചു തെറിപ്പിച്ച സംഭവം പങ്കുവച്ചിരിക്കുകയാണ് ശ്രീരാമൻ.   ഒരു സിനിമാക്കഥ പോെല…

    Leave a Reply

    Your email address will not be published. Required fields are marked *