‘ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നാല്‍ എന്ത് പറയും’; ആ സിനിമ കണ്ട് അച്ഛനോട് ചോദിച്ചു: അനിഷ്മ അനില്‍കുമാര്‍

Spread the love

മലയാളി നടിമാര്‍ തമിഴ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലമാണിത്. തുടരെ തുടരെ വിജയങ്ങളുമായി മമിത ബൈജു തമിഴ് സിനിമയിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ്. രജിഷ വിജയന്‍, അനുപമ പരമേശ്വരന്‍, നിഖില വിമല്‍ തുടങ്ങിയവും ഇക്കൂട്ടത്തിലുണ്ട്. ഹാട്രിക് വിജയവുമായി തമിഴകം കീഴടക്കുകയാണ് നടി അനിഷ്മ അനില്‍കുമാര്‍.

 

അനിഷ്മയുടേതായി ഒടുവില്‍ പുറത്തിയ മൊതരാത്രി തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതിനിടെ സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനിഷ്മ. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

 

”സിനിമയും കഥാപാത്രങ്ങളുമാണ് ഒരു തരത്തില്‍ എന്റെ ചിന്തകളെ രൂപപ്പെടുത്തിയതും കാഴ്ചപ്പാടുകളുണ്ടാക്കിയതും. ഞാന്‍ പോലുമറിയാതെ സിനിമ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ടീനേജ് കാലത്തൊക്കെ തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ശീലിച്ചു പോന്ന പലതും തെറ്റാണെന്നും ശരിയാക്കേണ്ടതുണ്ടെന്ന ചിന്ത നല്‍കിയതും സിനിമയാണ്” എന്നാണ് അനിഷ്മ പറയുന്നത്.

 

”ഇരൈവി എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. അതുപോലൊന്നാണ് ഥപ്പഡ്. ഭാര്യ തെറ്റ് ചെയ്യും, ഭര്‍ത്താവ് കരണത്തടിക്കും, ഭാര്യ നന്നാകും അങ്ങനെ ഒരുപാട് സിനിമകളില്‍ കണ്ടിട്ടുണ്ട്. മലയാളത്തിലും കണ്ടിട്ടുണ്ട് തമിഴിലും കണ്ടിട്ടുണ്ട്. ലെഗ്ഗിന്‍സ് ഇട്ടതിന് കാമുകന്‍ അടിച്ച കൂട്ടുകാരികള്‍ എനിക്കുണ്ട്. ഞാനും അത് നോര്‍മല്‍ ആണെന്നാണ് കരുതിയിരുന്നത്. തെറ്റാണെന്ന് ആരും പറഞ്ഞു തന്നിട്ടില്ല”.

 

”ആ സിനിമ കണ്ടപ്പോഴാണ് ആദ്യമായി ആ ചിന്ത എന്നെ പിടിച്ചുലയ്ക്കുന്നത്. ഭര്‍ത്താവായാലും ആരായാലും അടിക്കാന്‍ പാടില്ല എന്ന ചിന്ത ആ സിനിമ കണ്ടപ്പോഴാണ് ഉണ്ടാകുന്നത്. അതുവരെ ആരും അത് പറഞ്ഞു തന്നിട്ടില്ല. ആ സിനിമ കണ്ടിട്ട് ഞാന്‍ പോയി അച്ഛനോട് ചോദിച്ചു, ഭര്‍ത്താവ് അടിച്ചാല്‍ ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞ് ഞാന്‍ വീട്ടിലേക്ക് വന്നാല്‍ എന്തായിരിക്കും പ്രതികരണമെന്ന്. അച്ഛന്‍ പെട്ടെന്ന് നിശബ്ദനായി. അത്തരം ചിന്തകളൊക്കെ മാറാന്‍ കാരണം സിനിമയാണ്” എന്നും അനിഷ്മ പറയുന്നു.

  • Related Posts

    സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

    Spread the love

    Spread the loveസൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.   ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ…

    ‘മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി’; ഓർത്തെടുത്ത് ശ്രീരാമൻ

    Spread the love

    Spread the loveനടൻ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്താണ് വി കെ ശ്രീരാമൻ. പലപ്പോഴും മമ്മൂട്ടിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ശ്രീരാമൻ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകവേ പത്ത് വയസുകാരനെ കാറിടിച്ചു തെറിപ്പിച്ച സംഭവം പങ്കുവച്ചിരിക്കുകയാണ് ശ്രീരാമൻ.   ഒരു സിനിമാക്കഥ പോെല…

    Leave a Reply

    Your email address will not be published. Required fields are marked *