വീട്ടുകാരെ അറിയിക്കാതെ ലണ്ടനിൽനിന്ന് ഇന്ത്യയിലെത്തി; പൂണെയിലെ ഫ്ലാറ്റിൽ യുവതി മരിച്ച നിലയിൽ

Spread the love

മുംബൈ ∙ ലണ്ടനിൽനിന്ന് വീട്ടുകാരെ അറിയിക്കാതെ മാസങ്ങൾക്കു മുൻപ് ഇന്ത്യയിൽ തിരിച്ചെത്തിയ 34 കാരിയെ പുണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ഫുഡ് ഡെലിവറി വഴിയുള്ള പണമിടപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ഇന്ത്യയിലുണ്ടെന്ന വിവരവും പിന്നാലെ മരണവാർത്തയും പുറത്തുവരുന്നത്. ഛത്രപതി സംഭാജിനഗർ സ്വദേശിയായ മുഗ്ധ ദേശ്മുഖ് ആണ് മരിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് എംബിഎ പഠനത്തിനായി മുഗ്ധ യുകെയിലേക്ക് പോയത്. അവിടെ തനിച്ചായിരുന്നു താമസം.

 

ഫോൺ കോളുകൾ വഴിയും സന്ദേശങ്ങൾ വഴിയും മുഗ്ധ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഒക്ടോബർ 24 മുതൽ മുഗ്ധ ഫോൺ എടുക്കാതാവുകയും പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. ആശങ്കാകുലരായ മാതാപിതാക്കൾ ലണ്ടനിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ടു. ഒക്ടോബർ 22 നാണ് മുഗ്ധയുമായി അവസാനമായി സംസാരിച്ചതെന്ന് സുഹൃത്ത് അറിയിച്ചു. തുടർന്ന് ലണ്ടൻ പൊലീസിൽ പരാതി നൽകിയപ്പോഴാണ് ഓഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടതായി പൊലീസ് വ്യക്തമാക്കിയത്.

 

മകളെ കണ്ടെത്താനായി കുടുംബം ഇന്ത്യൻ ഹൈക്കമ്മിഷന്റെ സഹായം തേടി. ഇതിനിടെ പിതാവ് മുഗ്ധയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒക്ടോബർ 8 നും 25 നും ഇടയിൽ നിരവധി തവണ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തതായി കണ്ടെത്തി. ഇതിൽ ചില ഇടപാടുകൾ ഛത്രപതി സംഭാജിനഗറിലെ ഒസ്മാൻപുരയിൽനിന്നായിരുന്നു. ഇതോടെ മകൾ ഇന്ത്യയിലുണ്ടെന്നു കുടുംബം ഉറപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഗ്ധ പൂണെയിലെ ഗാഹുഞ്ജെയിലുള്ള ലോധ ബെൽമോണ്ടോ കോംപ്ലക്സിലുണ്ടെന്ന് കണ്ടെത്തി. പൊലീസ് ഫ്ലാറ്റിലെത്തി പൂട്ടുപൊളിച്ച് അകത്തുകടന്നപ്പോഴാണ് മുഗ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

യുവതിയുടെ ശരീരത്തിൽ പരുക്കേറ്റ പാടുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ തന്നെ മുഗ്ധ ഈ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നെങ്കിലും ഓഗസ്റ്റ് മുതലാണ് ഇവിടെ താമസം തുടങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

  • Related Posts

    ക്ലാസ്മുറിയിൽവച്ച് ഹൃദയാഘാതം; മൂന്നാംക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു: സിപിആർ നൽകാത്ത സ്കൂൾ അധികൃതർക്ക് വിമർശനം

    Spread the love

    Spread the loveന്യൂഡൽഹി∙ ഡൽഹിയിലെ സ്കൂളിൽ ഒമ്പതുവയസ്സുകാരി ഹൃദയാഘാതത്തെ തുടർന്ന് ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മഹൂർ വിഹാർ ഫെയ്സ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. ഗെയിംസ് പീരീഡ് കഴിഞ്ഞതിനു ശേഷം ക്ലാസ്മുറിയിൽ തിരിച്ചെത്തിയയുടൻ മൂന്നാംക്ലാസുകാരി കുഴഞ്ഞുവീഴുകയായിരുന്നു.   ക്ലാസ്മുറിയിലെ…

    നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് വഞ്ചനാക്കുറ്റം അല്ല; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

    Spread the love

    Spread the loveബംഗളൂരു: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് ഭാരതീയ ന്യായ സംഹിത ( ബിഎന്‍എസ്) നിയമപ്രകാരം വഞ്ചനാക്കുറ്റം അല്ലെന്ന് കര്‍ണാടക ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായി മാത്രമേ കണക്കാക്കാനാകൂവെന്നും ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ ഉത്തരവിട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *