നീന്തുന്നതിനിടെ വൈദ്യുതാഘാതം; ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം

Spread the love

ബംഗളൂരു: പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശ പൗരന്മാർക്ക് ദാരുണാന്ത്യം. ബംഗളൂരു ഹലസൂരുവിലുള്ള കോൺറാഡ് ഹോട്ടലിലെ മൂന്നാം നിലയിലുള്ള നീന്തൽക്കുളത്തിൽ വെച്ചാണ് സംഭവം.

 

വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. രക്ഷിക്കാൻ ശ്രമിച്ച അമേരിക്കൻ വിനോദ സഞ്ചാരിക്കും ഹോട്ടലിലെ ജീവനക്കാരനും പരിക്കേറ്റു.

 

ജർമൻ പൗരനും ലുഫ്താൻസ വിമാന കമ്പനി ജീവനക്കാരനുമായ അലക്സാണ്ടർ മാക്സിമിലിയൻ തെയ്സ് (57), സ്ലോവാക് പൗരനും ഐ.ബി.എമ്മിൽ പ്രോജക്ട് മാനേജറുമായ ജുറാജ് ഹോർവാത്ത് (45) എന്നിവരാണ് മരിച്ചത്. ഇരുവരും നീന്തുന്നതിനിടെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റ് രണ്ടുപേർക്കും പരിക്കേറ്റത്.

 

ഹോട്ടലിൽ വിനോദ സഞ്ചാരിയായി താമസിച്ചിരുന്ന അമേരിക്കൻ പൗരൻ മാത്യു ഡെസാന്റിസ് (41), നീന്തൽക്കുളത്തിലെ അറ്റൻഡന്റും ലൈഫ് ഗാർഡുമായ രാഹുൽ തിവാരി (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

 

വൈദ്യുതാഘാതത്തിന് കാരണമായ സാഹചര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. വൈദ്യുത സംവിധാനത്തിലെ തകരാറുകൾ, നീന്തൽക്കുളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ, ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

 

ജുറാജ് ഒക്ടോബർ 30ന് കുടുംബത്തോടൊപ്പമാണ് ഹോട്ടലിലെത്തിയത്. അലക്സാണ്ടർ ഒക്ടോബർ 20ന് ഹോട്ടലിൽ മുറിയെടുത്തിരുന്നു. ജുറാജിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ മാനേജ്മെന്റിനെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് ഹലസൂരു പൊലീസ് കേസെടുത്തു.

 

അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് പരിശോധന തുടരുകയാണ്. എർത്തിങ് സംവിധാനത്തിലെ തകരാറാകാം അപകടത്തിന് കാരണമായതെന്നാണ് ബെസ്കോം ഉദ്യോഗസ്ഥൻ അറിയിച്ചത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

  • Related Posts

    ക്ലാസ്മുറിയിൽവച്ച് ഹൃദയാഘാതം; മൂന്നാംക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു: സിപിആർ നൽകാത്ത സ്കൂൾ അധികൃതർക്ക് വിമർശനം

    Spread the love

    Spread the loveന്യൂഡൽഹി∙ ഡൽഹിയിലെ സ്കൂളിൽ ഒമ്പതുവയസ്സുകാരി ഹൃദയാഘാതത്തെ തുടർന്ന് ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മഹൂർ വിഹാർ ഫെയ്സ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. ഗെയിംസ് പീരീഡ് കഴിഞ്ഞതിനു ശേഷം ക്ലാസ്മുറിയിൽ തിരിച്ചെത്തിയയുടൻ മൂന്നാംക്ലാസുകാരി കുഴഞ്ഞുവീഴുകയായിരുന്നു.   ക്ലാസ്മുറിയിലെ…

    നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് വഞ്ചനാക്കുറ്റം അല്ല; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

    Spread the love

    Spread the loveബംഗളൂരു: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് ഭാരതീയ ന്യായ സംഹിത ( ബിഎന്‍എസ്) നിയമപ്രകാരം വഞ്ചനാക്കുറ്റം അല്ലെന്ന് കര്‍ണാടക ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായി മാത്രമേ കണക്കാക്കാനാകൂവെന്നും ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ ഉത്തരവിട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *