ഡസ്കിൽ തലയിടിപ്പിച്ചു, ചെടിച്ചട്ടിയും കല്ലുംകൊണ്ട് ആക്രമിച്ചു; മൂന്നാംക്ലാസുകാരൻ തല്ലിച്ചതച്ച ആറുവയസുകാരി ഗുരുതരാവസ്ഥയിൽ

Spread the love

ചണ്ഡീഗഢ്∙ ഹരിയാനയിൽ മൂന്നാംക്ലാസുകാരൻ തല്ലിച്ചതച്ച ആറുവയസുകാരി അതീവ ഗുരുതരാവസ്ഥയിൽ. പഞ്ച്‌കുളയിലെ സംസ്കൃതി മോഡൽ സ്കൂളിലാണ് സംഭവം. കിന്റർഗാർട്ടൺ വിദ്യാർഥിനിയാണ് ക്രൂരതയ്ക്ക് ഇരയായത്.

 

സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. ആറുവയസ്സുകാരിയെ എട്ടുവയസ്സുകാരനായ വിദ്യാർഥി വലിച്ചിഴച്ച് ക്ലാസ്മുറിയിലേക്ക് കൊണ്ടുവരുകയും കുട്ടിയുടെ തല ഡസ്കിൽ രണ്ടുതവണ ഇടിപ്പിച്ചശേഷം തറയിലേക്ക് തള്ളിയിട്ട് ചവിട്ടുകയുമായിരുന്നു. തുടർന്ന് കല്ലുകൊണ്ടും ചെടിച്ചട്ടി കൊണ്ടും പെൺകുട്ടിയെ വിദ്യാർഥി തല്ലിച്ചതയ്ക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. രക്തത്തിൽ കുളിച്ച പെൺകുട്ടി പിന്നീട് ബോധരഹിതയായിട്ടും വിദ്യാർഥി കുട്ടിയെ വലിച്ചിഴയ്ക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്.

 

ഏതാണ്ട് ഒന്നര മിനിറ്റിനുശേഷമാണ് വിദ്യാർഥി ക്ലാസ്മുറിയിൽനിന്ന് പുറത്തുവന്നത്. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തിയപ്പോൾ എട്ടുവയസ്സുകാരൻ തന്നെയാണ് അവരെ കുട്ടിയുടെ അടുത്തേക്ക് എത്തിച്ചതും. ‘നിങ്ങളുടെ മകൾ ഇവിടെ വീണു കിടക്കുന്നു’ എന്നാണ് എട്ടുവയസ്സുകാരൻ പെൺകുട്ടിയുടെ മാതാപിതാക്കളോടു പറഞ്ഞത്.

 

തുടർന്ന് രക്ഷിതാക്കൾ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതോടെ ചണ്ഡീഗഢിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദ്യാർഥിയെക്കുറിച്ച് അധ്യാപകരോടു പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് ആക്രമണത്തിനിരയായ കുട്ടിയുടെ അമ്മാവൻ പറഞ്ഞു. മുൻപും ആൺകുട്ടി അക്രമാസക്തമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നും നായ്ക്കളെ ഉപദ്രവിക്കുന്നതുൾപ്പെടെ ഒട്ടേറെ പരാതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്യാനുള്ള കാരണമറിയാൻ ആൺകുട്ടിയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *