കാസർകോട്: ക്ലിനിക്കിൽ വച്ച് ആരോഗ്യ പരിശോധനക്കിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ ഡോക്ടര്‍ക്ക് 47 വർഷം കഠിന തടവ്. 1,25,000 രൂപ പിഴയും കോടതി വിധിച്ചു. കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ പി കൃഷ്ണ(78)നെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറു മാസവും അധിക തടവനുഭവിക്കണം.
2020 ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരി കാലിന് അസുഖം വന്നതിനെ തുടര്‍ന്ന് ചികില്‍സക്കായി ഡോക്ടര്‍ കൃഷ്ണന്റെ പെരിയയിലെ ക്ലിനിക്കിലെത്തിയതായിരുന്നു. പരിശോധന നടത്തുന്നതിനിടെ കൃഷ്ണന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാനിയമം 376(3) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും പോക്സോ ആക്ട് 6(1) ആര്‍/ഡബ്ല്യു 5(സി)വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും, 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും പോക്സോ ആക്ട് 10 ആര്‍/ ഡബ്ല്യു 9(ഇ) പ്രകാരം 7 വർഷം തടവും 25000 പിഴയും പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവുമാണ് ശിക്ഷ. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ നിസാമാണ് കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.








