വീട്ടുവാടക; മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം നവംബര്‍ വരെ നീട്ടി, 16 ലക്ഷം അനുവദിച്ചു

Spread the love

തിരുവനന്തപുരം: വാടക വീടുകളില്‍ താമസിക്കുന്ന മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായവും ജീവനബത്തയും നവംബര്‍ വരെ നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

 

ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കാത്തവരും 15 ലക്ഷം രൂപയുടെ പുനരധിവാസ സഹായം ലഭിക്കാത്തവരും (ഫേസ് 2A, 2B അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെ) റോഡ് സൗകര്യം പുനഃസ്ഥാപിക്കപ്പെടാത്തതുമായ എല്ലാ ദുരന്തബാധിത കുടുംബങ്ങള്‍ക്കുമാണ് ധനസഹായം ലഭിക്കുക.

 

ഇതിന്റെ ഭാഗമായി ഒക്ടോബര്‍ മാസത്തെ വീട്ടുവാടക വിതരണം ചെയ്യാൻ 16,02,000 രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വയനാട് ജില്ലാ കലക്ടര്‍ക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. റോഡ് സൗകര്യം പുനഃസ്ഥാപിക്കപ്പെട്ടതും അല്ലാത്തതുമായ കുടുംബങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന പട്ടിക തയ്യാറാക്കി അടിയന്തരമായി കൈമാറാനും ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശമുണ്ട്.

 

വെള്ളിയാഴ്ച, ദുരന്തബാധിതരായ വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കും സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 7.19 കോടി രൂപയാണ് അനുവദിച്ചത്. നാശനഷ്ടം സംഭവിച്ച കെട്ടിട നമ്പറുകളുള്ള വാണിജ്യ കെട്ടിടങ്ങളുടെ ഉടമകള്‍ക്കും ലൈസന്‍സുള്ള വ്യാപാര സംരംഭകര്‍ക്കും നഷ്ടപരിഹാരം ലഭിക്കും.

  • Related Posts

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ: അരിഞ്ചേർമലയിൽ തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്. കണിയാമ്പറ്റ അരിഞ്ചേർമല പാറ അർഷാദിൻ്റെ മകൻ എം.കെ റൈഹാൻ (12), പുളിക്കൽ ആമിന (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് ആക്രമണം. ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ…

    Leave a Reply

    Your email address will not be published. Required fields are marked *