വിട്ടുമാറാത്ത പനി: ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Spread the love

തലശ്ശേരി: വിട്ടുമാറാത്ത കടുത്ത പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ തലായി ലക്ഷ്മണ നിവാസിൽ ദക്ഷിത് ബാബു (15) ആണ് മരണപ്പെട്ടത്. ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെങ്കിലും മരണകാരണമായ രോഗബാധ ഏതെന്ന് വ്യക്തമായിട്ടില്ല.

 

സ്കൂളിലെ മറ്റ് ചില കുട്ടികൾക്കും ദിവസങ്ങൾക്ക് മുൻപ് പനി ബാധിച്ചിരുന്നുവെങ്കിലും അവരെല്ലാം വേഗത്തിൽ രോഗമുക്തി നേടിയിരുന്നു. എന്നാൽ ദക്ഷിതിന് ബാധിച്ച പനി നിയന്ത്രണവിധേയമാകാതിരുന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്കൂളിലെത്തി വിശദമായ പ്രതിരോധ പരിശോധനകൾ നടത്തി. കണ്ണൂരിൽ നിന്നുള്ള ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ആറംഗ പ്രത്യേക സംഘവും സ്കൂൾ കാമ്പസിൽ നേരിട്ടെത്തിയിരുന്നു.

 

പനിക്ക് കാരണമായ വൈറസിന്റെ ഉറവിടം കണ്ടെത്താനായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. സ്കൂളിൽ കുട്ടികൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുകളിലെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തലായിലെ വേലിക്കോത്ത് ദിലീഷ് ബാബുവിന്റെയും ധന്യയുടെയും മകനാണ് മരിച്ച ദക്ഷിത് ബാബു. സഹോദരി: ദിയ ബാബു. സംഭവത്തെ തുടർന്ന് പ്രദേശത്തും സ്കൂൾ പരിസരങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

  • Related Posts

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ: അരിഞ്ചേർമലയിൽ തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്. കണിയാമ്പറ്റ അരിഞ്ചേർമല പാറ അർഷാദിൻ്റെ മകൻ എം.കെ റൈഹാൻ (12), പുളിക്കൽ ആമിന (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് ആക്രമണം. ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ…

    Leave a Reply

    Your email address will not be published. Required fields are marked *