പതിനാറുകാരിയെ പീഡിപ്പിച്ചു; ഉസ്താദ് അറസ്റ്റിൽ

Spread the love

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഉസ്താദ് അറസ്റ്റിൽ. കൊച്ചയത്ത് പടിയിറ്റതിൽ മുഹമ്മദ് നിയാസ് ജൗഹറി (34) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചെന്നും ഗുരുതരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്നും പെൺകുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു.

 

കുട്ടിയുടെ പിതാവിന്റെ അമ്മ രോഗബാധിതയാണ്. മുത്തശ്ശിയുടെ രോഗം പ്രാർഥനയിലൂടെ ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച് തന്നെ വിവിധയിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹറി, സമൂഹമാധ്യമങ്ങളിലൂടെ മതപ്രഭാഷണ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

 

 

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *