കോവളം സ്പാ പീഡന കേസ്: പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തൽ

Spread the love

തിരുവനന്തപുരം :കോവളം സ്പാ പീഡന കേസില്‍ പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍. സജിത്ത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പീഡിപ്പിച്ചുവെന്നും സാക്ഷി മൊഴി ലഭിച്ചു. സ്പാ ഉടമ അനുരൂപിനെയും, സജിത്തിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

 

കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന് അന്തരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നു നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. സജിത്തിന്റെ ആവശ്യപ്രകാരമാണ് പെണ്‍കുട്ടിയെ എത്തിച്ചതെന്നും അറസ്റ്റിലായ ചിലര്‍ മൊഴി നല്‍കിയിരുന്നു.

 

അറസ്റ്റിലായ അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റിലെ ഇടനിലക്കാരി ബെംഗളൂരു സ്വദേശിനി വാണിയുമായി സജിത്തിന് അടുത്ത ബന്ധമുണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ നടത്തിപ്പുകാര്‍ പീഡിപ്പിച്ചിരുന്നോയെന്നു പൊലീസ് അന്വേഷിച്ചത്. നടത്തിപ്പുകാരനായ സജിത്ത് പെണ്‍കുട്ടിയെ പല തവണ

പീഡിപ്പിച്ചിട്ടുണ്ടെന്നും, ്രകൂരമായി ശാരീരിക ഉപദ്രവത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസിന് സാക്ഷി മൊഴികള്‍ ലഭിച്ചു.

 

ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ സ്പായില്‍ ഉപയോഗിച്ചതെന്നും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സജിത്ത് സ്പാ ഉടമ അനുരൂപ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനം. .സ്പായിലെത്തിയ എത്ര പേര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതേസമയം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന അനുരൂപിനെ സര്‍വീസില്‍ നിന്നും പുറത്താക്കാന്‍ ഈ ആഴ്ച തന്നെ നഗരസഭാ അധികൃതര്‍ സര്‍ക്കാരിന് കത്ത് കൈമാറും.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *