തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനാണ് നടന്‍ അരവന്ദ്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. പിന്നീട് നിരവധി ഹിറ്റുകളില്‍ അരവിന്ദ് അഭിനയിച്ചിട്ടുണ്ട്. വിവാഹ വേദിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ അരവിന്ദിനെ മാറ്റി നിര്‍ത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നിര്‍മാതാവ് കണ്ണന്‍ രവിയുടെ മകന്റെ വിവാഹത്തിനിടെയായിരുന്നു സംഭവം. ഒരുപാട് താരങ്ങള്‍ വിവാഹത്തിന് അതിഥികളായെത്തിയിരുന്നു. തിരക്കിനിടെ സദസില്‍ നിന്നും വേദിയിലേക്ക് കയറാന്‍ ശ്രമിക്കവെ അരവിന്ദിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പിടിച്ചിറക്കി വിടുകയായിരുന്നു. ആളറിയാതെയായിരുന്നു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ നടനെ പിടിച്ചു മാറ്റിയത്.
വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. അതേസമയം തന്നെ പിടിച്ചു മാറ്റിയപ്പോഴും മറുത്തൊന്നും പറയാതെ ചിരിച്ചു കൊണ്ട് മടങ്ങി പോകുന്ന അരവിന്ദ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ പ്രതിഷേധവുമായി ആരാധകരെത്തുന്നുണ്ട്.
‘അയാള്‍ നല്ലൊരു മനസിനുടമയാണ്.. പിടിച്ചു മാറ്റിയിട്ടു അത് അദ്ദേഹം അക്‌സെപ്റ്റ് ചെയ്തു… വേറെ പ്രതികരിക്കാനോ ഒന്നും നിന്നില്ല, അറിഞ്ഞു കൊണ്ടായിരിക്കില്ല, വിളിച്ചു വരുത്തി അപമാനിക്കല്‍, ആളെ അറിയാതെയാവും – എങ്കിലും മോശമായി പോയി – ജാടകള്‍ ഇല്ലങ്കില്‍ ഇങ്ങിനെ സംഭവിക്കും, നന്ദനത്തില്‍ അങ്ങേര് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.. സ്‌ക്യൂരിറ്റി ചേട്ടന്മാര്‍ക്ക് ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു, ചെയ്തത് മോശം…. എത്രയോ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത നടന്‍ ആണ്’ എന്നിങ്ങനെയാണ് കമന്റുകള്‍.








