‘സ്പെഷ്യൽ കിഡ്സ് ദൈവം വളരെ സ്നേഹത്തോടെ നോക്കുന്ന മക്കളാണ്; ഞാനത് പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖമാകെ മാറി’

Spread the love

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യത്തെക്കുറിച്ച് പങ്കുവച്ച് നടൻ മണിക്കുട്ടൻ. ഒരു ഫ്ലൈറ്റ് യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവച്ചു കൊണ്ടായിരുന്നു മണിക്കുട്ടൻ ഇക്കാര്യം പറഞ്ഞത്. “ഞാനൊരിക്കൽ യുഎസിൽ ഷോ കഴിഞ്ഞിട്ട് തിരിച്ചു വരുകയായിരുന്നു. ഫ്ലൈറ്റിൽ ഞാനേറ്റവും പുറകിൽ ആയിരുന്നു ഇരുന്നത്. എന്റെ സീറ്റിനടുത്ത് ഒരു സീറ്റൊഴിവുണ്ട്. എന്റെ സീറ്റിനടുത്ത് ഒരാളിരിപ്പുണ്ട്. അപ്പോൾ ഒരു സ്പെഷ്യൽ കിഡ് ഫ്ലൈറ്റിലുണ്ടായിരുന്നു.

 

വലിയ മോനാണ് പക്ഷേ ബുദ്ധി അതിനനുസരിച്ച് വന്നിട്ടില്ല. അവനാണെങ്കിൽ ആ ഫ്ലൈറ്റിൽ ഭയങ്കര ബഹളം. മാതാപിതാക്കളെ ഒന്നും ഇരിക്കാനേ സമ്മതിക്കുന്നില്ല. അവന്റെ അച്ഛൻ അവന്റെ പിന്നാലെ നടക്കുകയാണ്. യുഎസിൽ നിന്ന് ഫ്ലൈറ്റ് യാത്ര എന്ന് പറയുന്നത് 18 മണിക്കൂർ ആണ്. ഒരു നാല് മണിക്കൂർ ആയിട്ട് ഞാനിത് കണ്ടു കൊണ്ടിരിക്കുകയാണ്. ഇദ്ദേഹം ഭക്ഷണവുമൊന്നും കഴിക്കുന്നില്ല.

 

എയർഹോസ്റ്റസ് എന്റെ തൊട്ടടുത്തിരിക്കുന്ന ആളുടെ അടുത്ത് വന്നിട്ട് പറഞ്ഞു. കുട്ടി ഉറങ്ങുമ്പോൾ അദ്ദേഹം ഇവിടെ വന്ന് ഇരുന്ന് ഭക്ഷണം കഴിക്കുമെന്ന്. ശരിക്കും നമ്മുടെ നടുക്കത്തെ സീറ്റ് ആണ് ഒഴിവുള്ളത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഈ കുഞ്ഞ് ഉറങ്ങി. സമാധാനമായിട്ട്. അതുവരെ ഒരു രക്ഷയുമില്ലാത്ത ബഹളമായിരുന്നു. കുഞ്ഞ് ഉറങ്ങി കഴിഞ്ഞ് അദ്ദേഹം വന്ന് എന്നോട് ചോദിച്ചു, ഒന്ന് ഇപ്പുറത്തേക്ക് ഇരിക്കാമോ എനിക്ക് ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞു.

 

ചിലപ്പോൾ മോൻ എഴുന്നേൽക്കുകയാണെങ്കിൽ എനിക്ക് ഓടി പോകേണ്ടി വരുമെന്ന്. അപ്പോൾ ‍ഞാനെഴുന്നേറ്റ് അപ്പുറത്തിരുന്നു. എന്നോടിങ്ങനെ അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ചോദിച്ചു എവിടുന്നാ വരുന്നത് എന്നൊക്കെ. ഞാനിങ്ങനെ കേരളത്തിൽ‌ നിന്നാണ് എന്നൊക്കെ പറഞ്ഞു. നിങ്ങൾ എവിടെ നിന്നാണ് എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

 

ഞാൻ വന്ന രാജ്യം ഏതാണെന്ന് പറഞ്ഞാൽ ഒരുപക്ഷേ നിങ്ങളിപ്പോൾ എന്നെ സഹായിച്ചതോർത്ത് നിങ്ങൾക്ക് വിഷമം തോന്നുമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാനോർത്തു അതേത് രാജ്യം എന്ന്. അതെന്താ അങ്ങനെ പറഞ്ഞേ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു, ഞാനൊരു പാകിസ്ഥാനി ആണെന്ന്. അതും ഇതും തമ്മിലെന്താണ് ബന്ധമെന്ന് ഞാൻ ചോദിച്ചു. നിങ്ങൾ നിങ്ങളുടെ മകനായി ഒരു മനുഷ്യത്വമാണ് എന്നോട് ചോദിച്ചത്.

 

ഏത് രാജ്യക്കാരനായിക്കോട്ടേ നമ്മുടെ മനുഷ്യത്വം നമ്മളിൽ നിന്ന് പോയിട്ടില്ല. രാഷ്ട്രീയമൊക്കെ വേറെ. നിങ്ങൾ നമ്മളോട് സ്നേഹം കാണിക്കുന്നു, അത് നമ്മൾ തിരിച്ചു തരുന്നു. അദ്ദേഹത്തിന്റെ മുഖമൊക്കെ വല്ലാതായി. സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ എന്ന് പറഞ്ഞൊരു നോവലുണ്ട്. അതിൽ‌ വായിച്ച ഒരു കാര്യം എനിക്കോർമയുണ്ട്. സ്പെഷ്യൽ കിഡ്സ് എന്ന് പറയുന്നത് ദൈവം വളരെ സ്നേഹത്തോടെ നോക്കുന്ന മക്കളാണ്.

 

അവരെ നോക്കുന്ന മാതാപിതാക്കളാണ് ദൈവത്തിന് സ്പെഷ്യൽ ആയിട്ടുള്ളവർ. അങ്ങനെയുള്ള മാതാപിതാക്കൾക്കാണ് ദൈവം ഇങ്ങനെയുള്ള മക്കളെ കൊടുക്കുന്നത്. എന്റെ കുഞ്ഞാണ്, നീ നോക്കിക്കോണം നന്നായിട്ട് എന്ന് പറഞ്ഞ്. എല്ലാ മാതാപിതാക്കൾക്കും അങ്ങനെയൊരു ഭാഗ്യം കിട്ടില്ല. നിങ്ങൾ ദൈവത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്പെഷ്യലായിട്ടുള്ള മാതാപിതാക്കളാണ്.

 

അതുകൊണ്ടാണ് ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട മകനെ നിങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇതൊരു നോവലിൽ പറഞ്ഞ കാര്യമാണെന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖമൊക്കെ മാറി. ഭയങ്കര സന്തോഷമായി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ആ യാത്ര”. – വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മണിക്കുട്ടൻ പറഞ്ഞു.

  • Related Posts

    സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

    Spread the love

    Spread the loveസൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.   ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ…

    ‘മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി’; ഓർത്തെടുത്ത് ശ്രീരാമൻ

    Spread the love

    Spread the loveനടൻ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്താണ് വി കെ ശ്രീരാമൻ. പലപ്പോഴും മമ്മൂട്ടിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ശ്രീരാമൻ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകവേ പത്ത് വയസുകാരനെ കാറിടിച്ചു തെറിപ്പിച്ച സംഭവം പങ്കുവച്ചിരിക്കുകയാണ് ശ്രീരാമൻ.   ഒരു സിനിമാക്കഥ പോെല…

    Leave a Reply

    Your email address will not be published. Required fields are marked *