മാനന്തവാടി ഒണ്ടയങ്ങാടിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.ഒണ്ടയങ്ങാടി മഖാമിന് സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ്അപകടമുണ്ടായത്.കാട്ടിക്കുളം പുഴവയൽ സ്വദേശികളായ സതീഷ് കുമാർ (56), ഷൈമ (43), സജീവൻ (54), ലിജി (51) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.








