6,000 കോടിയുടെ ചൂതാട്ടം; വിദേശത്ത് ഒളിച്ച മുഖ്യ സൂത്രധാരനെ സിബിഐ നാട്ടിലെത്തിച്ചു

Spread the love

ന്യൂഡൽഹി∙ 6,000 കോടി രൂപയുടെ മഹാദേവ് ഓൺലൈൻ ചൂതാട്ട സംഘത്തിന്റെ പ്രധാന സൂത്രധാരൻ സൗരഭ് ചന്ദ്രാകറെ ഒമാനിൽനിന്ന് സിബിഐ ഇന്ത്യയിലെത്തിച്ചു. റായ്പുരിലെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കും. ചന്ദ്രാകറെ തിരികെ എത്തിക്കാൻ ഇന്ത്യൻ ഏജൻസികൾ ഏറെ നാളായി ശ്രമിക്കുകയായിരുന്നു.

 

ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസിന്റെ അടിസ്ഥാനത്തിൽ 2024 ഒക്ടോബറിൽ യുഎഇ അധികൃതർ ചന്ദ്രാകറെ തടഞ്ഞുവച്ചു വീട്ടുതങ്കലിലാക്കിയിരുന്നു. ചന്ദ്രാകറെ വിട്ടുകിട്ടാൻ ഇന്ത്യ അപേക്ഷ നൽകിയെങ്കിലും സാധിച്ചില്ല. പിന്നീട് ഇന്റർപോൾ നോട്ടിസിന്റെ അടിസ്ഥാനത്തിൽ ഒമാൻ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. സിബിഐയും ഇ.ഡിയും ശേഖരിച്ച തെളിവുകൾ ഒമാൻ പൊലീസിനു കൈമാറി. നാടുകടത്താൽ അനുവദിച്ചതോടെ സിബിഐ സംഘം ഒമാനിലെത്തി ചന്ദ്രാകറെ ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു.

 

മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊലീസുകാരും അന്വേഷണ പരിധിയിലാണെന്ന് സിബിഐ പറയുന്നു. മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ പേരും സിബിഐയുടെ എഫ്ഐആറിലുണ്ട്. സൗരഭ് ചന്ദ്രാകറും സഹസ്ഥാപകൻ രവി ഉപ്പലും ചേർന്ന് ഭൂപേഷ് ഭാഗലിന് 508 കോടി രൂപ കൈക്കൂലി നൽകിയതായി ഇ.ഡി കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഭാഗൽ നിഷേധിച്ചു.

  • Related Posts

    ആദ്യം ഒരു രൂപയുടെ ഇടപാട്; പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത…

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *