ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി യും നിരവിൽപുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. 12 പേർക്ക് പരിക്കേറ്റു .ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം.അല്പസമയം മുൻപാണ് സംഭവം ഉണ്ടായത്.








