കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. മീനങ്ങാടി സ്കൂളിലെ പ്ലസ്ടു, പ്ലസ് വൺ വിദ്യാർത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്. വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനാണ് പ്രതിഷേധം.
വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുന്നു. അതേസമയം, പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. ഇടതുപക്ഷ അധ്യാപക സംഘടന നേതാവാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. ആരോപണ വിധേയനായ പിടിഎ പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. പിടിഎ പ്രസിഡന്റ് മദ്യപിച്ചു എന്ന കുട്ടികളുടെ ആരോപണത്തിൽ വിശദീകരണം നൽകുകയാണ് ലക്ഷ്യം.








