12-കാരിക്ക് ഫോൺ വാങ്ങിക്കൊടുത്തു; കാമുകനെ കുത്തിക്കൊലപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്

Spread the love

പെരമ്പല്ലൂർ: 12 വയസുകാരിയായ മകൾക്ക് ഫോൺ വാങ്ങിക്കൊടുത്ത 21-കാരനായ കാമുകനെ കുത്തിക്കൊലപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്. വേപ്പന്തട്ട താലൂക്കിലെ വെൺബാവൂർ ഗ്രാമവാസിയായ എസ്. അഭിമന്യു (21) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ബാലസുബ്രഹ്‌മണ്യത്തെ (50) പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിലെ വെൺബാവൂർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

 

പെരമ്പല്ലൂരിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എംസിഎ (MCA) വിദ്യാർഥിയായിരുന്നു അഭിമന്യു. എട്ടാംക്ലാസുകാരിയായ തന്റെ മകളുമായുള്ള അഭിമന്യുവിന്റെ ബന്ധത്തെ സുബ്രഹ്‌മണ്യം നേരത്തേ തന്നെ വിലക്കിയിരുന്നു. മകളെ പറഞ്ഞ് വിലക്കിയതിനൊപ്പം തന്നെ മകളുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകരുത് എന്ന് അഭിമന്യുവിനും ഇയാൾ താക്കീത് നൽകിയിരുന്നു എന്നാണ് വിവരം.

 

എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാതിരുന്ന അഭിമന്യു പെൺകുട്ടിയുമായുള്ള പ്രണയബന്ധം തുടരുകയായിരുന്നു. അടുത്തിടെ യുവാവ് പെൺകുട്ടിക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകുകയും അവളുമായി സ്ഥിരമായി ബന്ധപ്പെടുന്നത് തുടരുകയും ചെയ്തു. ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഞായറാഴ്ച രാത്രി അഭിമന്യുവിന്റെ വീട്ടിലെത്തി ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു.

 

സംസാരം വാക്കേറ്റമാവുകയും ഇത് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. തർക്കത്തിനിടെ സുബ്രഹ്‌മണ്യം പരിസരത്ത് കിടന്നിരുന്ന ഇരുമ്പ് വടികൊണ്ട് അഭിമന്യുവിനെ അടിച്ചുവീഴ്ത്തി, ശേഷം അടികൊണ്ട് താഴെവീണ യുവാവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. അഭിമന്യു സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. പിന്നാലെ സുബ്രഹ്‌മണ്യൻ അവിടെനിന്നും രക്ഷപ്പെട്ടു.

 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൈക്കലത്തൂർ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ആശുപത്രിയിലേക്ക് (MGMGH) മാറ്റി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് സുബ്രഹ്‌മണ്യത്തിനായി അന്വേഷണം ആരംഭിച്ച പോലീസ് വൈകാതെ ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *