ഷൂട്ടിങ് താരമായ പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം; പരിശീലകനെതിരെ പോക്സോ കേസ്

Spread the love

ഫരീദാബാദ്∙ ദേശീയ ഷൂട്ടിങ് താരമായ പതിനേഴുകാരിയെ പരിശീലകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ മാസം ഫരീദാബാദിലെ ഒരു ഹോട്ടലിൽ വച്ചാണ് പരിശീലകൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഷൂട്ടിങ് മത്സരത്തിലെ പ്രകടനം അവലോകനം ചെയ്യാനാണ് പരിശീലകൻ പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് പീഡനവിവരം പുറത്തുപറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പതിനേഴുകാരിയുെട അമ്മ നൽകിയ പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ അമ്മയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്താനും ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഡിസംബർ 16ന് തെക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിലുള്ള ഡോ. കർണി സിംഗ് ഷൂട്ടിങ് റേഞ്ചിൽ നടന്ന ദേശീയ തല ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുത്തതിന് ശേഷമായിരുന്നു സംഭവം. മത്സരശേഷം, ഫരീദാബാദിലെ സൂരജ്കുണ്ഡ് ഹോട്ടലിൽ വച്ചായിരുന്നു പീഡനം നടന്നത്. പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചർച്ച നടത്താനെന്ന വ്യാജേന പരിശീലകൻ തന്റെ മുറിയിലേക്ക് പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നു.

  • Related Posts

    മുടി പിഴുതെടുത്തു, പട്ടിണിക്കിട്ടു, സ്വകാര്യഭാഗങ്ങളിൽ പരുക്കേൽപിച്ചു: ഭർതൃവീട്ടിൽ യുവതിക്കു ക്രൂരപീഡനം

    Spread the love

    Spread the loveഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ യുവതിയെ ഭർതൃവീട്ടുകാർ പത്തുമാസത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. കഴിക്കാൻ വല്ലപ്പോഴും പച്ചയരിയും ഉള്ളിയും മുളകും മാത്രം നൽകിയെന്നും പലപ്പോഴും പട്ടിണിക്കിട്ടിരുന്നെന്നും വടിയും കുപ്പിയും ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ മാരകമായി പരുക്കേൽപ്പിച്ചെന്നും…

    ക്രിക്കറ്റ് ടൂര്‍ണമെന്റിന് തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടി ഒരു കോച്ചിനെ കണ്ട് ബഹളം വച്ചു, തെളിഞ്ഞത് ആറോളം പീഡന കേസ് 16 വർഷം കഠിനതടവ്

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതിക്ക് കഠിന തടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെയാണ് 16 വർഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും അതിവേഗ…

    Leave a Reply

    Your email address will not be published. Required fields are marked *