ചിറക്കരയിൽ കടുവാഭീതി; വനപാലകർ തിരച്ചിൽ നടത്തി; 4 ക്യാമറകൾ സ്ഥാപിച്ചു

Spread the love

 

 

മാനന്തവാടി: മാനന്തവാടി ചിറക്കര എണ്ണപ്പന ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് നടപടികൾ ശക്തമാക്കി. പ്രദേശത്ത് നിരീക്ഷണത്തിനായി നാല് ക്യാമറകൾ സ്ഥാപിച്ചു.

 

ഇന്നലെ രാത്രി വനപാലകർ നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിൽ പുലർച്ചെ വരെ നീണ്ടു. രാവിലെ ഒമ്പത് മണി മുതൽ മാനന്തവാടി ആർ.ആർ.ടി (RRT) സംഘം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. ബേഗൂർ റെയിഞ്ച് ഓഫീസർ രഞ്ജിത്ത് ഇതിന് നേതൃത്വം നൽകുന്നു.

 

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പ്രദേശവാസികൾ കടുവയെ കണ്ടത്. ഷഹലാസ് എന്നയാൾ കടുവയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അസമയത്തുള്ള ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കണം. ആവശ്യമെങ്കിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *