പല പേരുകളിൽ 34കാരന് മൂന്ന് പാസ്പോർട്ട്; യാത്ര കൂടുതലും തായ്‌ലൻഡിലേക്ക്, പിടിയിലായത് വിമാനത്താവളത്തിൽ

Spread the love

ഭുവനേശ്വർ∙ വ്യത്യസ്ത പേരുകളും രേഖകളും നൽകി മൂന്ന് പാസ്പോർട്ടുകൾ സ്വന്തമാക്കിയ യുവാവ് വിമാനത്താവളത്തിൽ വച്ച് പിടിയിലായി. യുപിയിലെ അസംഗഡ് ജില്ലയില്‍ താമസിക്കുന്ന ബ്രിജേഷ് കുമാർ (34) ആണ് പാസ്പോർട്ടിൽ കൃത്രിമം കാട്ടിയതിനു ഭുവനേശ്വർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. ഇൻഡിഗോ വിമാനത്തിൽ ബാങ്കോക്കിൽനിന്നു മടങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിലാണു തട്ടിപ്പ് പുറത്തായത്.

 

പൊലീസ് നൽകുന്ന വിവരപ്രകാരം വെള്ളിയാഴ്ച രാവിലെ 11.35 നുള്ള ഇൻഡിഗോ വിമാനത്തിലാണ് ബ്രിജേഷ് കുമാർ ഭുവനേശ്വറിൽ എത്തിയത്. പരിശോധനയിൽ ഒരേ വിലാസത്തിൽ പല പേരുകളിലായി മൂന്ന് പാസ്പോർട്ട് എടുത്തിട്ടുള്ളതായി കണ്ടെത്തി. ലക്നൗവിലെ പാസ്പോർട്ട് ഓഫിസിൽനിന്നുമാണ് ഈ പാസ്പോർട്ടുകൾ നൽകിയിട്ടുള്ളത്. ദൽവീർ യാദവ്, ബ്രിജേഷ് കുമാർ, ബ്രിജേഷ് പ്രസാദ് എന്നീ പേരുകളിലായിരുന്നു യുവാവ് മൂന്ന് പാസ്പോർട്ടുകൾ സ്വന്തമാക്കിയത്.

 

ബ്രിജേഷ് കുമാറിന്റെ വിദേശ യാത്രകൾ പരിശോധിച്ചപ്പോൾ കൂടുതലും ഇയാള്‍ തായ്‌ലൻഡിലേക്കാണു യാത്ര പോയതെന്നു കണ്ടെത്തി. 2017, 2019, 2023 വർഷങ്ങളിൽ തായ്‌ലൻഡിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും ബ്രിജേഷ് യാത്ര ചെയ്തു. ഈ യാത്രകൾക്കു പല പാസ്പോർട്ടുകളാണ് ഉപയോഗിച്ചത്. രണ്ട് ഏജന്റുമാരുടെ സഹായത്തോടെ വ്യാജരേഖ ചമച്ചാണ് മൂന്ന് പാസ്പോർട്ടുകൾ സ്വന്തമാക്കിയതെന്ന് ചോദ്യം ചെയ്യലിൽ ബ്രിജേഷ് സമ്മതിച്ചു. പിടിയിലാകുമ്പോൾ പ്രതിയുടെ കയ്യിൽ നാല് മൊബൈൽ ഫോണുകൾ, തായ് കറൻസി എന്നിവ ഉണ്ടായിരുന്നു.

  • Related Posts

    ‘വിവാഹം കഴിക്കണം’: ബ്ലാക്ക്മെയിലിങ്, സമ്മർദം; പൊലീസുകാരൻ ജീവനൊടുക്കി

    Spread the love

    Spread the loveലക്നൗ∙ പൊലീസ് സബ് ഇൻസ്പെക്ടറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. സന്ത് കബീർ നഗർ സ്വദേശി സന്ദീപ് കുമാർ (28) ആണ് മരിച്ചത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതി ഇയാളെ നിരന്തരം സമ്മർദം ചെലുത്തിയിരുന്നെന്നും…

    സൊനാക്ഷിയുടെ മോർഫ് ചെയ്ത ദൃശ്യം പ്രചരിപ്പിച്ച കേസ്: അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതി; പ്രതിയെ വിട്ടയച്ചു

    Spread the love

    Spread the loveമുംബൈ∙ ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതിയെ മുംബൈ കോടതി വിട്ടയച്ചു. ആര്യൻ ദീപക് ജെയിനിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാന്ദ്ര മജിസ്ട്രേട്ട് കോടതി ഇയാളെ വിട്ടയച്ചത്.   ശനിയാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *