ജൂതകേന്ദ്രം നിരീക്ഷിച്ച് ചിത്രങ്ങളെടുത്ത 20 കാരൻ പിടിയിൽ; പ്രതിയെ കേരള പൊലീസിന് കൈമാറി

Spread the love

മുംബൈ ∙ ദക്ഷിണ മുംബൈയിലെ ജൂത കമ്യൂണിറ്റി സെന്ററായ ചബാദ് ഹൗസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയെന്നാരോപിച്ചു യുവാവിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം (എടിഎസ്) അറസ്റ്റ് ചെയ്തു. നവിമുംബൈയിലെ ഐരോളി സ്വദേശിയായ യഷ് സിങ്ങാണു (20) പിടിയിലായത്.

 

രാജ്യാന്തര കുറ്റവാളി സംഘങ്ങളുടെയും ദേശവിരുദ്ധശക്തികളുടെയും നിർദേശപ്രകാരമാണ് ഇയാൾ ചബാദ് ഹൗസിനു സമീപമെത്തി നിരീക്ഷണം നടത്തുകയും ചിത്രങ്ങളും വിഡിയോകളും പകർത്തുകയും ചെയ്തെന്നു പൊലീസ് ആരോപിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുഎപിഎ പ്രകാരം റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുമായി ഇയാൾക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു കേരള പൊലീസിന് ഇയാളെ കസ്റ്റഡിയിൽ കൈമാറിയതായും എടിഎസ് വൃത്തങ്ങൾ അറിയിച്ചു. സമൂഹമാധ്യമമായ ടെലിഗ്രാം വഴി ദേശവിരുദ്ധരുമായി യുവാവ് ബന്ധം പുലർത്തുന്നുണ്ടെന്ന് എടിഎസ് പറയുന്നു.

 

മാഫിയ സംഘങ്ങളുമായും ദേശവിരുദ്ധ ശക്തികളുമായും ബന്ധമുള്ളവർ, ചബാദ് ഹൗസ് പരിസരത്തു നിരീക്ഷണം നടത്താൻ സമൂഹമാധ്യമങ്ങൾ വഴിയാണു തന്നോട് ആവശ്യപ്പെട്ടതെന്നു സിങ് ചോദ്യംചെയ്യലിൽ പറഞ്ഞു. ചബാദ് ഹൗസ്, ജൂത വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, വിദേശ പൗരന്മാർ കൂടുതലായെത്തുന്ന സ്ഥലങ്ങൾ എന്നിവയുടെ ചിത്രങ്ങളെടുക്കുക, കൃത്യമായ ലൊക്കേഷനുകൾ കണ്ടെത്തുക തുടങ്ങിയവയായിരുന്നു ഇയാളുടെ ദൗത്യമെന്നും പകരം പണം ലഭിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു. അജ്മൽ കസബിന്റെ നേതൃത്വത്തിലുള്ള പാക്ക് ഭീകരസംഘം 2008ൽ ആക്രമിച്ച ജൂതകേന്ദ്രമാണു ചബാദ് ഹൗസ്.

  • Related Posts

    പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല

    Spread the love

    Spread the loveകൊൽക്കത്ത: പശ്ചിമബംഗാളിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രത്തൻ ഷെയ്ഖ് എന്നയാളാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബിർഭും ജില്ലയിലെ ബോൽപുരിലെ ശാന്തിനികേതനിലായിരുന്നു സംഭവം. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം അഞ്ചുമാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ…

    പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്

    Spread the love

    Spread the loveചെന്നൈ∙ ഗ്രാനൈറ്റ് വ്യവസായിയും പോക്സോ കേസ് പ്രതിയുമായ ആർ.വീരമണിയുടെ വീടിന്റെ പരിസരത്ത് പെൺകുട്ടിയെ കൊന്നു കുഴിച്ചിട്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി തമിഴ്നാട് പൊലീസ്. ഞായറാഴ്ച ഏഴ് മണിക്കൂറോളം വീരമണിയുടെ റോയപ്പേട്ടയിലെ ബംഗ്ലാവിലെ പൂന്തോട്ടത്തിൽ പൊലീസ് പരിശോധന നടത്തി.…

    Leave a Reply

    Your email address will not be published. Required fields are marked *