‘കാട്ടിൽവെച്ച് അജ്ഞാതർ വർഷയെ കൊള്ളയടിച്ചു, കൊലപ്പെടുത്തി’; ചോരയിൽക്കുളിച്ച് മൃതദേഹം, പോറൽപോലുമില്ലാതെ ആൺസുഹൃത്ത്

Spread the love

മുംബൈ: സുഹൃത്തിനൊപ്പം പുറത്തുപോയ 35-കാരിയെ വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വർഷ തുർകറിനെയാണ് ഗോണ്ഡിയ ജില്ലയിലെ വനത്തിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ട് രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പമുള്ള സുഹൃത്ത് യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

 

വർഷ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിൽ നിന്നിറങ്ങിയതാണ്. സുഹൃത്തായ നിതീഷ് അഗർവാളിനൊപ്പം വർഷ വെയ്ൻഗംഗ നദിക്കരയിലേക്കു പോയതായി പോലീസ് പറയുന്നു. ഒരു മണിക്കൂറിനുശേഷം വർഷയെ ആരോ ആക്രമിച്ചെന്നും വേഗം എത്തണമെന്നും നിതീഷ് കുടുംബത്തെ അറിയിച്ചു. മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിക്കു സമീപമുള്ള ബോന്ദ്രാണി വനമേഖലയിൽ ബന്ധുക്കളെത്തിയപ്പോൾ വർഷയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. ഉടൻതന്നെ ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കു കൊണ്ടുപോയെങ്കിലും, വൈകീട്ട് ഏഴോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

 

പുണെ വിമാനത്താവളത്തിൽ സ്വകാര്യ എയർലൈനിലെ ജീവനക്കാരിയാണ്. ഭർത്താവ് ഇൻഡോറിലാണ് താമസം. 2024-ലാണ് ഇവർ വിവാഹിതരായത്. രണ്ടര വയസ്സുള്ള മകൾക്കൊപ്പം ദീപാവലി ആഘോഷിക്കാനായി മധ്യപ്രദേശിലെ ബലാഗഡ് ജില്ലയിലെ തന്റെ വീട്ടിലേക്ക് പോയതാണ് വർഷ.

 

വർഷയെമുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തെന്നാണ് ഒപ്പമുണ്ടായിരുന്ന നിതീഷ് പോലീസിനോടു പറഞ്ഞത്. മുഖംമൂടി സംഘം വർഷയെ ആക്രമിച്ച് 40,000 രൂപയും സ്വർണാഭരണങ്ങളും കവർന്നെന്നും സുഹൃത്ത് അറിയിച്ചു. എന്നാൽ ഇത്ര വലിയ ആക്രമണമുണ്ടായിട്ടും നിതീഷിന് ഒന്നും സംഭവിക്കാത്തതിൽ പോലീസ് സംശയം പ്രകടിപ്പിച്ചു. വർഷ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കപ്പെട്ടതായും നിതീഷിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും പോലീസ് പറയുന്നു.

  • Related Posts

    11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

    Spread the love

    Spread the loveഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞ് പീഡനത്തിനിരയായി. സംഭവത്തിൽ കുടുംബസുഹൃത്തായ ബിഹാർ ഭാഗൽപൂർ സ്വദേശിക്കെതിരെ ഹരിദ്വാർ പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. സാരമായി പരിക്കേറ്റ കുഞ്ഞിനെ ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില…

    സ്വകാര്യ ബസിൽ നിശാന്തിന്റെ യാത്ര, പെരുമാറ്റത്തിൽ കണ്ടക്ടർക്ക് സംശയം; ഒടുവിൽ പിടിവീണു

    Spread the love

    Spread the loveകോയമ്പത്തൂർ: മധുരയിലെ തനിഷ്‌ക് ജൂവലറിയിൽനിന്ന് കോടികളുടെ സ്വർണവും വജ്രവും കവർന്ന കേസിലെ മുഖ്യപ്രതിയായ യുറ്റ്യൂബർ നിശാന്ത് പിടിയിലായി. ബെംഗളൂരുവിൽനിന്ന് സേലത്തേക്ക് ബസിൽ വരുന്നതിനിടെ ധർമപുരിയിൽവെച്ചാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു.   നവംബർ 12-നുനടന്ന കവർച്ചയ്ക്കുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിശാന്ത്…

    Leave a Reply

    Your email address will not be published. Required fields are marked *