11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

Spread the love

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞ് പീഡനത്തിനിരയായി. സംഭവത്തിൽ കുടുംബസുഹൃത്തായ ബിഹാർ ഭാഗൽപൂർ സ്വദേശിക്കെതിരെ ഹരിദ്വാർ പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. സാരമായി പരിക്കേറ്റ കുഞ്ഞിനെ ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായാണ് വിവരം.

 

ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ കുഞ്ഞാണ് പീഡനത്തിനിരയായത്. കുഞ്ഞിന്റെ അമ്മ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്താണ് പ്രതി ഇവരുടെ താമസസ്ഥലത്തെത്തിയത്. കരയുകയായിരുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ എടുക്കുകയും തുടർന്ന് വരാന്തയിലൂടെ നടന്ന് സ്വന്തം മുറിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അല്പസമയത്തിന് ശേഷം കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ മുറിയിലെത്തിയപ്പോഴാണ് പരിക്കേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അടുത്തിടെയാണ് ഇയാൾ പ്രദേശത്തെ ഫാക്ടറിയിൽ ജോലിക്കെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

  • Related Posts

    ‘കാട്ടിൽവെച്ച് അജ്ഞാതർ വർഷയെ കൊള്ളയടിച്ചു, കൊലപ്പെടുത്തി’; ചോരയിൽക്കുളിച്ച് മൃതദേഹം, പോറൽപോലുമില്ലാതെ ആൺസുഹൃത്ത്

    Spread the love

    Spread the loveമുംബൈ: സുഹൃത്തിനൊപ്പം പുറത്തുപോയ 35-കാരിയെ വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വർഷ തുർകറിനെയാണ് ഗോണ്ഡിയ ജില്ലയിലെ വനത്തിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ട് രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പമുള്ള സുഹൃത്ത് യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.   വർഷ ശനിയാഴ്ച വൈകീട്ട്…

    സ്വകാര്യ ബസിൽ നിശാന്തിന്റെ യാത്ര, പെരുമാറ്റത്തിൽ കണ്ടക്ടർക്ക് സംശയം; ഒടുവിൽ പിടിവീണു

    Spread the love

    Spread the loveകോയമ്പത്തൂർ: മധുരയിലെ തനിഷ്‌ക് ജൂവലറിയിൽനിന്ന് കോടികളുടെ സ്വർണവും വജ്രവും കവർന്ന കേസിലെ മുഖ്യപ്രതിയായ യുറ്റ്യൂബർ നിശാന്ത് പിടിയിലായി. ബെംഗളൂരുവിൽനിന്ന് സേലത്തേക്ക് ബസിൽ വരുന്നതിനിടെ ധർമപുരിയിൽവെച്ചാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു.   നവംബർ 12-നുനടന്ന കവർച്ചയ്ക്കുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിശാന്ത്…

    Leave a Reply

    Your email address will not be published. Required fields are marked *