സ്വകാര്യ ബസിൽ നിശാന്തിന്റെ യാത്ര, പെരുമാറ്റത്തിൽ കണ്ടക്ടർക്ക് സംശയം; ഒടുവിൽ പിടിവീണു

Spread the love

കോയമ്പത്തൂർ: മധുരയിലെ തനിഷ്‌ക് ജൂവലറിയിൽനിന്ന് കോടികളുടെ സ്വർണവും വജ്രവും കവർന്ന കേസിലെ മുഖ്യപ്രതിയായ യുറ്റ്യൂബർ നിശാന്ത് പിടിയിലായി. ബെംഗളൂരുവിൽനിന്ന് സേലത്തേക്ക് ബസിൽ വരുന്നതിനിടെ ധർമപുരിയിൽവെച്ചാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു.

 

നവംബർ 12-നുനടന്ന കവർച്ചയ്ക്കുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിശാന്ത് ഞായറാഴ്ച സ്വകാര്യ യാത്രാബസിലാണ് സേലത്തേക്ക് വന്നത്. ധർമപുരിയിലെത്തിയപ്പോൾ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബസ് കണ്ടക്ടറും ഡ്രൈവറും അതിയാമൻകോട്ട പോലീസിനെ വിവരമറിയിച്ചു. ശേഷംപട്ടി ബൈപ്പാസിൽ പോലീസ് ബസ് തടഞ്ഞുനിർത്തി. യാത്രക്കാരെ പരിശോധിക്കുന്നതിനിടെ നിശാന്ത് ബസിന്റെ ജനൽവഴി രക്ഷപ്പെടാൻ നോക്കിയെങ്കിലും പിടിക്കപ്പെട്ടു. തുടർന്നുനടത്തിയ ചോദ്യംചെയ്യലിലാണ് ഇയാൾ മധുര സ്വർണക്കവർച്ചയിലെ മുഖ്യപ്രതിയാണെന്ന് മനസ്സിലായത്. പ്രതിയെ മധുരയിലെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.

 

മധുര ബൈപ്പാസ് റോഡിലെ ജൂവലറിയിൽ കവർച്ച നടത്തിയശേഷം മധുര പഴങ്കാനത്തം സ്വദേശി നിശാന്ത് നാലുദിവസമായി തമിഴ്‌നാട്ടിലും അയൽസംസ്ഥാനങ്ങളിലുമായി ഒളിവിലായിരുന്നു. നിശാന്തിന്റെ അച്ഛൻ സുരേഷിനെയും സുഹൃത്തും യുറ്റ്യൂബറുമായ മീനാക്ഷിയെയും അറസ്റ്റുചെയ്തതോടെയാണ് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്.

 

മീനാക്ഷിയെ ചോദ്യംചെയ്തതിൽനിന്ന് മടക്കുളം ഭാഗത്ത് ഒളിപ്പിച്ചുവെച്ച അഞ്ചുകിലോ സ്വർണം കണ്ടെടുത്തിരുന്നു. നിശാന്തിന്റെയും മീനാക്ഷിയുടെയും മൊബൈൽ ഫോണുകൾ മധുര സിറ്റിപോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.

 

ഗവർൺമെന്റ് രാജാജി ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ നിഷാന്തിനെ ഡിസംബർ ഒന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്യലിൽ കവർച്ചചെയ്ത സ്വർണം ഒളിപ്പിച്ച സ്ഥലങ്ങളേക്കുറിച്ച് പ്രതി പോലീസിനോട് പറഞ്ഞതായാണ് വിവരം. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മടുകുളം മലയോരപ്രദേശത്തുനിന്ന് 6.4 കിലോ ഗ്രാം സ്വർണവും വജ്രവും പോലീസ് കണ്ടെടുത്തു.

 

നേരത്തെ അഞ്ചുകിലോയോളം സ്വർണം അന്വേഷണസംഘം നിശാന്തിന്റെ പിതാവിന്റെയും പെൺസുഹൃത്തിന്റെയും പക്കൽനിന്ന് കണ്ടെടുത്തിരുന്നു. ഇതോടെ പ്രതികളിൽനിന്ന് 11.4 കിലോഗ്രാം സ്വർണം അന്വേഷണസംഘം കണ്ടെടുത്തു.

  • Related Posts

    11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

    Spread the love

    Spread the loveഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞ് പീഡനത്തിനിരയായി. സംഭവത്തിൽ കുടുംബസുഹൃത്തായ ബിഹാർ ഭാഗൽപൂർ സ്വദേശിക്കെതിരെ ഹരിദ്വാർ പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. സാരമായി പരിക്കേറ്റ കുഞ്ഞിനെ ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില…

    ‘കാട്ടിൽവെച്ച് അജ്ഞാതർ വർഷയെ കൊള്ളയടിച്ചു, കൊലപ്പെടുത്തി’; ചോരയിൽക്കുളിച്ച് മൃതദേഹം, പോറൽപോലുമില്ലാതെ ആൺസുഹൃത്ത്

    Spread the love

    Spread the loveമുംബൈ: സുഹൃത്തിനൊപ്പം പുറത്തുപോയ 35-കാരിയെ വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വർഷ തുർകറിനെയാണ് ഗോണ്ഡിയ ജില്ലയിലെ വനത്തിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ട് രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പമുള്ള സുഹൃത്ത് യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.   വർഷ ശനിയാഴ്ച വൈകീട്ട്…

    Leave a Reply

    Your email address will not be published. Required fields are marked *