സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയത് 15,627 പോസ്റ്റുകളും ലിങ്കുകളും; സർക്കാരിന്റെ അറിവോടെയല്ലെന്ന വാദം പൊളിയുന്നു

Spread the love

തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം സമൂഹമാധ്യമങ്ങളിൽ നിന്ന് 15,627 പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തതായി ആഭ്യന്തര വകുപ്പിന്റെ സ്ഥിരീകരണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും പോസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

 

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളടങ്ങിയ ന്യൂസ് കാർഡുകളോ ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യാൻ സഹ്യോഗ് പോർട്ടൽ വഴി കേരള പൊലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കണമെന്നായിരുന്നു ചോദ്യം. വ്യക്തികൾ നൽകുന്ന പരാതികൾ, കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ എന്നിവ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സന്ദർഭങ്ങളിലും പരാതികൾ ലഭിച്ചപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകി അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

 

സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ലെന്നായിരുന്നു മുൻപ് സർക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിനു കടകവിരുദ്ധമാണ് ആഭ്യന്തര മന്ത്രി നൽകിയിട്ടുള്ള മറുപടി.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *