കൊറിയർ പാഴ്‌സലിൽ എത്തിയത് 310 കുപ്പി ലഹരിമരുന്ന്; ലക്ഷങ്ങളുടെ ലഹരിവേട്ട

Spread the love

എരുമേലി: കൊറിയർ ഓഫീസിൽ പാഴ്‌സലായി എത്തിയ 310 കുപ്പി ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു. നിരോധിത ലഹരിമരുന്നുകളുടെ ഗണത്തിൽപ്പെടുന്ന മെഫെന്റർമൈൻ സൾഫേറ്റ് ഇഞ്ചക്ഷൻ (Mephentermine Sulphate Injection) ആണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. ലഹരിവിപണിയിൽ ഈ മരുന്നിന് ലക്ഷങ്ങൾ വിലയുണ്ട്. കണ്ടെടുത്ത 310 ഓളം ബോട്ടിൽ മരുന്നുകൾ തുടർനടപടികൾക്കായി കോട്ടയം ഡ്രഗ് കൺട്രോൾ ബോർഡിന് കൈമാറി.

 

റോഡ് മാർഗമുള്ള പരിശോധനകൾ ശക്തമായതോടെ പോലീസിന്റെ കണ്ണുവെട്ടിച്ച് കൊറിയർ സർവീസുകൾ വഴി ലഹരിവസ്തുക്കൾ എത്തിക്കാനുള്ള മാഫിയ നീക്കമെന്നാണ് പ്രാഥമിക നിഗമനം. തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് വിതരണം ചെയ്യാനായി എത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പാഴ്‌സൽ അയച്ചവരെയും കൈപ്പറ്റാനെത്തേണ്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *