പോലീസുകാർക്ക് നേരെ വാഹനം ഇടിച്ചു കയറ്റി ലഹരി സംഘം; പോലീസുകാരന്റെ കൈ ഒടിഞ്ഞ് തൂങ്ങി

Spread the love

തിരുവനന്തപുരം: പോലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റി ലഹരിസംഘം. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് സംഭവം. മൂന്നുപേരെ പോലീസ് പിടികൂടി. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിന്റെ കൈ ഒടിഞ്ഞു തൂങ്ങി. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

എംഡിഎംഎ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്കെത്തിയതായിരുന്നു ഡാൻസാഫ് സംഘം. പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ രണ്ട് പോലീസുകാർ തടഞ്ഞു. എന്നാൽ ഥാർ ഓടിച്ചിരുന്നയാൾ പോലീസുകാർക്കുനേരെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. പോലീസുകാരുടെ ബൈക്കിന് മുകളിലൂടെ ഥാർ ഓടിച്ചു കയറ്റി. ഒരാൾ ബൈക്കിൽ നിന്നും ചാടി രക്ഷപ്പെട്ടു.

 

വാഹനത്തിലുണ്ടായിരുന്ന തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗൾ സ്വദേശി രതീഷ്, കാസർകോഡ് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *