ഡോക്ടറുടെ ബലാത്സംഗക്കേസ്: മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിശദമായ വാദം

Spread the love

കൊച്ചി ∙ യുവനടിയും കൂട്ടരും ചേർന്ന് ആക്രമിച്ചെന്ന് പരാതി നൽകിയ ഡോ. ജോൺസൺ കെ. വർഗീസ് ബലാത്സംഗക്കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിശദമായ വാദം. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത പരാതിക്കാരിയെ കേസിൽ കക്ഷി ചേർക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. അതേസമയം, ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചു എന്ന കേസിൽ അറസ്റ്റിലായ യുവനടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി, ഡ്രൈവർ വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് എറണാകുളം അഡിഷനൽ സെഷൻസ് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇവരുടെ ജാമ്യാപേക്ഷയിൻമേലുള്ള വാദം ഇന്ന് പൂർത്തിയായി.

 

തന്നെ യുവനടിയും സംഘവും മർദിക്കുകയും 3.25 ലക്ഷം രൂപയുടെ ഫോണുകളും മറ്റു വസ്തുക്കളുമടക്കം തട്ടിയെടുക്കുകയും ചെയ്തു എന്നു കാട്ടി ഡോ. ജോൺസണാണ് ആദ്യം പൊലീസിനെ സമീപിക്കുന്നത്. തുടർന്ന് കടവന്ത്ര പൊലീസ് നടി, സുഹൃത്തുക്കൾ അടക്കം 12 പേർക്കെതിരെ കേസെടുക്കുകയും അതുല്യ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പിറ്റേന്ന് യുവനടിയുടെ ബന്ധു ഇൻഫോപാർക്ക് പൊലീസിൽ ഡോക്ടർക്കെതിരെ പരാതി നൽകി. ഒപ്പം, ഡോക്ടറിൽനിന്ന് അതുല്യയും സംഘവും പിടിച്ചെടുത്ത ഫോണുകളും കൈമാറി.

 

മെഡിക്കൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യത്തിന് ബന്ധപ്പെട്ട ഡോക്ടർ തന്നെ മദ്യം തന്ന് മയക്കി ബലാത്സംഗം ചെയ്തു എന്നായിരുന്നു ബന്ധു നൽകിയ പരാതി. തന്റെ ചിത്രങ്ങളടക്കം ഡോക്ടർ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് ഭയമുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. ഫോൺ പരിശോധിച്ച പൊലീസ് കണ്ടത് 12 സ്ത്രീകളുമായുള്ള ഡോക്ടർ ജോൺസന്റെ ചിത്രങ്ങളാണ്. തുടർന്ന് പൊലീസ് ഡോ. ജോൺസണെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു.

 

ഇതിനിടെ ഡോക്ടർ ഒളിവിൽ പോവുകയും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും െചയ്തു. താൻ കുറ്റകൃത്യം ചെയ്തിട്ടില്ലെന്നും പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ് താനെന്നുമാണ് ഡോ. ജോൺസന്റെ വാദം. യുവനടിയും കൂട്ടരും തന്ന മർദിക്കുകയും 3 കോടി രൂപ നൽകിയില്ലെങ്കിൽ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഡോ. ജോൺസൺ വാദിച്ചത്. എന്നാൽ തന്റെ ബന്ധുവിനോട് ലൈംഗികാതിക്രമം നടത്തിയെന്ന് മനസ്സിലാവുകയും ഇത് ചിത്രീകരിച്ചിട്ടുണ്ടോ എന്ന സംശയത്താൽ അത് പരിശോധിക്കുന്നതിനാണ് ഡോക്ടറെ വിളിച്ചു വരുത്തിയത് എന്നാണ് യുവനടിയും കൂട്ടരും നൽകിയ മൊഴി.

 

ഡോക്ടറുടെ ഫോൺ ബന്ധു വഴി പൊലീസിന് കൈമാറിയെന്നും അവർ അറിയിച്ചു. തുടർന്നാണ് ഇന്ന് മുൻകൂർ ജാമ്യഹർജിയിൽ കൂടുതൽ വാദങ്ങൾ നടന്നത്. തിങ്കളാഴ്ച വിശദമായ വാദത്തിനായി കേസ് മാറ്റുകയും ചെയ്തു. നേരത്തെ അതുല്യയേയും ബിബിൻ നെടുമ്പള്ളി, വിഷ്ണു എന്നിവരേയും മർദനം നടന്നു എന്ന് പറയപ്പെടുന്ന ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മർദന കേസിൽ ബിബിൻ ഒന്നാം പ്രതിയും അതുല്യ മൂന്നാം പ്രതിയുമാണ്.

  • Related Posts

    ചാല സ്വർണക്കവർച്ച; നാല് പവൻ തങ്കം കൂടി കണ്ടെത്തി, മിഠായി കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

    പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല; റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

    Spread the love

    Spread the loveകൊല്ലം∙ റോഡ് മുറിച്ച് കടക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടർ ഇടിച്ചു. എംസി റോഡിൽ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പൊലീസും കൈ കാണിച്ചിട്ടും നിർത്താതെ…

    Leave a Reply

    Your email address will not be published. Required fields are marked *