വനിതാ എസ്ഐ സർക്കാർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ

Spread the love

നോയിഡ ∙ ഗ്രേറ്റർ നോയിഡയിലെ ജാർച്ച പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ 27കാരിയെ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് പൊലീസിലെ 2023 ബാച്ച് ഉദ്യോഗസ്ഥയായ രശ്മി ഗൗതമാണ് മരിച്ചത്.

 

ചൊവ്വാഴ്ച രാവിലെ രശ്മിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് പിതാവ് സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നുവെന്ന് ജാർച്ച പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് കൈലാഷ് നാഥ് പറഞ്ഞു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ വളപ്പിലുള്ള ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് രശ്മിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

‘പ്രാഥമിക നിഗമനത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ശരീരത്തിൽ പരുക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ’ – കൈലാഷ് നാഥ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

  • Related Posts

    റാസല്‍ഖൈമയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 11 പേര്‍ക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveറാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. അല്‍ വതന്‍ റോഡില്‍ പാസഞ്ചര്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തുവിട്ടത്.   ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര…

    യുവമലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; തീരാനൊമ്പരമായി ജെസ്സിമോൾ

    Spread the love

    Spread the loveലണ്ടൻ∙ ബ്രിട്ടനിലെ ബേസിങ്‌സ്റ്റോക്കിൽ യുവമലയാളി നഴ്സ് അന്തരിച്ചു. കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന ജെസ്സിമോൾ (35) ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം കല്ലാർ പത്തിച്ചിറയിൽ വീട്ടിൽ ജോഷി ജോസഫിന്റെ ഭാര്യയാണ്. അടിമാലി കല്ലാർകുട്ടി സ്വദേശിനിയാണ് ജെസ്സിമോൾ. ഭർത്താവ് ജോഷിയും യുകെയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *