‘കരളലിയിക്കുന്ന കഥകളാണ് അമ്മമാരിൽ നിന്ന് കേട്ടത്’; അട്ടപ്പാടിയിലെ ആരോഗ്യമേഖലയുടെ തകർച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

Spread the love

അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അട്ടപ്പാടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാദൃശ്ചികമായാണെങ്കിലും യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്ന് ആറു മാസം തികയുമ്പോഴാണ് അട്ടപ്പാടി സന്ദർശിച്ചതെന്നും, അമ്മമാരിൽ നിന്ന് വളരെ വേദനാജനകമായ കഥകളാണ് കേൾക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ജീവൻ നഷ്ടമായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോൾ പലർക്കും വാക്കുകൾ പൂർത്തിയാക്കാനായില്ലെന്നും, ഇനിയൊരു കുഞ്ഞിന്റെയും ജീവൻ നഷ്ടപ്പെടാൻ ഇടയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

 

അമ്മമാർക്കുണ്ടാകുന്ന ഗുരുതരമായ വിളർച്ച, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങൾ എന്നിവ ആശങ്കാജനകമാംവിധം വർധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അട്ടപ്പാടിയിലെ മുഴുവൻ ഗർഭിണികളുടെയും ഉത്തരവാദിത്തമുള്ള അഗളി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം നിലവിൽ അവതാളത്തിലാണ്.

 

നേരത്തെ എല്ലാ ഊരുകളിലും എൻ.എച്ച്.എമ്മിന്റെ മൊബൈൽ യൂണിറ്റുകൾ എത്തിയിരുന്നുവെങ്കിലും ഇപ്പോൾ അത് ലഭ്യമല്ല. അമ്മമാർ നേരിടുന്ന സിക്കിൾസെൽ അനീമിയ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് മികച്ച ചികിത്സ നൽകാൻ ഉണ്ടായിരുന്ന ആരോഗ്യ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതായും അദ്ദേഹം ആരോപിച്ചു. അട്ടപ്പാടിയിൽ മാസം തികയാതെയുള്ള പ്രസവങ്ങളും കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അഗളി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  • Related Posts

    കടകളുടെ ലൈസന്‍സ് റദ്ദാക്കും; രോഗികള്‍ക്കും പാര്‍ശ്വഫലം അറിയിക്കാം; ‘വെളുപ്പിക്കല്‍ ക്രീമുകള്‍’ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ തോന്നുംപടിയുള്ള വില്‍പ്പനയും വിതരണവും നിയന്ത്രിക്കാന്‍ കര്‍ശനനടപടിയുമായി ആരോഗ്യവകുപ്പ്. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പുറമെ വിതരണം ചെയ്യുന്നതിനും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍…

    സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി

    Spread the love

    Spread the loveതിരുവനന്തപുരം: ആശുപത്രികളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനും എല്ലാ ജില്ലകളിലും ദിവസേന ഒരു പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം മുതല്‍ ആശുപത്രികളിലെ…

    Leave a Reply

    Your email address will not be published. Required fields are marked *