അരിവില നിയന്ത്രിക്കാൻ പദ്ധതി; അടുത്ത മാസം 27 രൂപ നിരക്കിൽ സ്പെഷൽ അരി

Spread the love

തിരുവനന്തപുരം ∙ പൊതുവിപണിയിലെ അരിയുടെയും ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കാനും ഇവ പൊതുവിതരണസംവിധാനംവഴി ലഭ്യമാക്കാനുമായി സ്ഥിരം വിലസ്ഥിരതാ പദ്ധതിക്കു സർക്കാർ രൂപംനൽകി. ഇതിനായി ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം വിജ്ഞാപനമിറക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി.

 

ഫൂഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി ഇ ലേലമില്ലാതെയും ആവശ്യമെങ്കിൽ നേരിട്ടും സർക്കാരിനു സംഭരണം നടത്താം. എല്ലാ റേഷൻ കാർഡുകൾക്കും പരമാവധി 15 കിലോഗ്രാം വരെ ധാന്യങ്ങൾ ഇങ്ങനെ വിതരണം ചെയ്യാനാകും. അതതു കാലത്തെ സംഭരണവിലയോടൊപ്പം കൈകാര്യച്ചെലവും ചേർത്ത് ലാഭമെടുക്കാതെയാകും വില നിശ്ചയിക്കുക.

 

ഓരോ തവണയും വിപണി ഇടപെടലിനായി സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ഫണ്ട് അനുവദിക്കും. പദ്ധതി നടപ്പാക്കാനുള്ള ചുമതല സിവിൽ സപ്ലൈസ് കമ്മിഷണർക്കാണ്. കേരളം 25,000 ടൺ അരി ആവശ്യപ്പെട്ടപ്പോൾ പ്രത്യേക സ്കീം തയാറാക്കി വിജ്ഞാപനം ഇറക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു. തുടർന്നാണ് ഭാവിയിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് വിലസ്ഥിരതാ പദ്ധതി ആവിഷ്കരിച്ചുള്ള വിജ്ഞാപനം.

  • Related Posts

    സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി

    Spread the love

    Spread the loveതിരുവനന്തപുരം: ആശുപത്രികളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനും എല്ലാ ജില്ലകളിലും ദിവസേന ഒരു പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം മുതല്‍ ആശുപത്രികളിലെ…

    പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

    Spread the love

    Spread the loveതൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍…

    Leave a Reply

    Your email address will not be published. Required fields are marked *