ചാലയിൽ ആകെ മോഷണം പോയത് 206 പവൻ; മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തുവെന്നു പൊലീസ്

Spread the love

തിരുവനന്തപുരം ∙ ചാലയില്‍ ജ്വല്ലറി ഉടമയായ നന്ദകുമാറില്‍നിന്നു കവര്‍ന്ന മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തുവെന്നു പൊലീസ്. 206 പവന്‍ സ്വര്‍ണമാണ് പൊലീസ് കണ്ടെത്തിയത്. വയനാട്ടില്‍ പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ കാറില്‍നിന്ന് 56 പവന്‍ സ്വര്‍ണം കിട്ടിയിരുന്നു. പിന്നാലെ വെള്ളായണി ക്ഷേത്രത്തിനു സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട 146 പവനും, കേസിലെ മുഖ്യപ്രതി വിനോദ് ആന്റണി ഒളിപ്പിച്ച നാലു പവന്‍ സ്വര്‍ണവും മുടവന്‍മുകളിലെ വീടിന്റെ പിന്‍ഭാഗത്തുള്ള ആറിന്റെ പരിസരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇത്രയും സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്നാണു പൊലീസ് വിശദീകരിക്കുന്നത്.

 

മോഷണത്തിനു ശേഷം ഒളിവില്‍ പോകുന്നതിനു മുന്‍പാണ് പ്രതികള്‍ രണ്ടിടത്തായി സ്വര്‍ണം ഒളിപ്പിച്ചത്. സ്വര്‍ണം കിട്ടിയതോടെ മോഷണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അറസ്റ്റിലായവരില്‍നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ മാളവിക ജ്വല്ലറി ഉടമ ജയറാമിനു കുറ്റകൃത്യത്തിലുള്ള പങ്ക് സ്ഥിരീകരിക്കാനുള്ള നീക്കമാണു പൊലീസ് നടത്തുന്നത്. ജയറാമാണ് പ്രധാന ആസൂത്രകന്‍ എന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നുവെങ്കിലും തനിക്കു മോഷണത്തില്‍ യാതൊരു പങ്കുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇയാൾ‌. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ജയറാമിനെ വീണ്ടും വിളിപ്പിച്ചു ചോദ്യം ചെയ്യും.

  • Related Posts

    പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

    Spread the love

    Spread the loveതൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍…

    ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ…

    Leave a Reply

    Your email address will not be published. Required fields are marked *