മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതിക്ക് 8.5 വർഷം തടവ്! കേരളത്തിലെ അന്വേഷണം അവസാനിപ്പിച്ചേക്കും

Spread the love

ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിനെ കൊലപ്പെടുത്തിയ കേസിൽ സഹപാഠിക്ക് എട്ടര വർഷം തടവുശിക്ഷ. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്ന സാവരിയയെ കഴിഞ്ഞ ജൂലൈ നാലിനാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ ആനം ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്. ഉസ്ബെക്കിസ്ഥാൻ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

 

വിദ്യാർഥിനിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഹരിപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കേരള ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സാവരിയയുടെ രക്ഷിതാക്കൾ, പ്രതിയുടെ വീട്ടുകാർ, സഹപാഠികൾ എന്നിവരിൽനിന്ന് മൊഴിയെടുത്തിരുന്നു. ഉസ്ബെക്കിസ്ഥാനിൽനിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ശേഖരിക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് വിദേശ കോടതിയുടെ വിധി വന്നത്. ഒരേ കുറ്റകൃത്യത്തിൽ രണ്ട് രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിലെ നിയമപരമായ പരിമിതികൾ കണക്കിലെടുത്ത് കേരളത്തിലെ അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന.

 

അതേസമയം, ഉസ്ബെക്കിസ്ഥാനിൽ കൊലപാതകത്തിന് പരമാവധി പത്ത് വർഷമാണ് തടവെന്നും ലഭിച്ച ശിക്ഷയിൽ തൃപ്തിയുണ്ടെന്നും സാവരിയയുടെ പിതാവ് പ്രതികരിച്ചു. കേരളത്തിലായിരുന്നെങ്കിൽ ഇത്ര വേഗത്തിൽ പ്രതിക്ക് ശിക്ഷ ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ കോടതിയുടെ വിധിയോടെ കേസിൽ കേരളത്തിലെ അന്വേഷണത്തിന്റെ തുടർനടപടികൾ എന്താകുമെന്നതും ശ്രദ്ധേയമാണ്.

  • Related Posts

    ഒരേ വധു, രണ്ട് ഭർത്താക്കന്മാർ; തൂത്തുക്കുടിയിൽ വൻ വിവാഹ തട്ടിപ്പ് സംഘം പിടിയിൽ

    Spread the love

    Spread the loveതൂത്തുക്കുടി: അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഭർതൃഗൃഹത്തിൽ നിന്ന് പോയ ഭാര്യയെ അന്വേഷിച്ചെത്തിയ യുവാവ്, അതേ യുവതിയുടെ മറ്റൊരു ഭർത്താവിനെ ഭാര്യവീട്ടിൽ വെച്ച് കണ്ടുമുട്ടിയതോടെ വൻ വിവാഹ തട്ടിപ്പ് സംഘത്തിന്റെ കള്ളി വെളിച്ചത്തായി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപട്ടിയിലാണ് സിനിമാക്കഥകളെ…

    അമ്മയുടെ കൊലപാതകക്കേസിലെ സാക്ഷിയായ മകൾ‌ തൂങ്ങിമരിച്ച നിലയിൽ; സംഭവം പ്രതിയായ പിതാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ

    Spread the love

    Spread the loveകൊൽക്കത്ത ∙ അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയെ അമ്മവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ ബന്ധപ്പെടാൻ…

    Leave a Reply

    Your email address will not be published. Required fields are marked *