യുവാവിനെ കൈകാലുകൾ കെട്ടിയിട്ട് ചുട്ടുകൊല്ലാൻ ശ്രമം; തൊഴിൽ തർക്കമെന്ന് പൊലീസ്

Spread the love

ബെംഗളൂരു വീരഭദ്ര നഗറിലെ വീരണ്ണ ഗുട്ടയിൽ യുവാവിനെ കൈകാലുകൾ കെട്ടിയിട്ട് ചുട്ടുകൊല്ലാൻ ശ്രമം. പാദരായണപുര സ്വദേശിയായ സെയ്ദ് അജി മുഹമ്മദിനെയാണ് (45) അക്രമികൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന സെയ്ദ്, ഇന്ന് (നവംബർ 18) രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നുമാണ് വീരണ്ണ ഗുട്ടയിലേക്ക് എത്തിയത്. ആളൊഴിഞ്ഞ കുന്നിൻ മുകളിലേക്ക് സെയ്ദിനെ എത്തിച്ച ശേഷം പ്രതികൾ കൈകാലുകൾ കൂട്ടിക്കെട്ടി തീകൊളുത്തുകയായിരുന്നു.

 

ഗുരുതരമായി പൊള്ളലേറ്റ സെയ്ദ് കുന്നിൻ മുകളിൽ നിന്നും താഴെയുള്ള റോഡിലേക്ക് ഉരുണ്ടുവീഴുകയായിരുന്നു. റോഡിൽ പൊള്ളലേറ്റ നിലയിൽ കിടന്നിരുന്ന ഇദ്ദേഹത്തെ കണ്ട സമീപവാസികളും യാത്രക്കാരുമാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സെയ്ദിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

തൊഴിൽപരമായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, സംഭവം നടന്ന വീരണ്ണ ഗുട്ടയിലെ വിജനമായ പ്രദേശം സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും കേന്ദ്രമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

  • Related Posts

    ഒരേ വധു, രണ്ട് ഭർത്താക്കന്മാർ; തൂത്തുക്കുടിയിൽ വൻ വിവാഹ തട്ടിപ്പ് സംഘം പിടിയിൽ

    Spread the love

    Spread the loveതൂത്തുക്കുടി: അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഭർതൃഗൃഹത്തിൽ നിന്ന് പോയ ഭാര്യയെ അന്വേഷിച്ചെത്തിയ യുവാവ്, അതേ യുവതിയുടെ മറ്റൊരു ഭർത്താവിനെ ഭാര്യവീട്ടിൽ വെച്ച് കണ്ടുമുട്ടിയതോടെ വൻ വിവാഹ തട്ടിപ്പ് സംഘത്തിന്റെ കള്ളി വെളിച്ചത്തായി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപട്ടിയിലാണ് സിനിമാക്കഥകളെ…

    അമ്മയുടെ കൊലപാതകക്കേസിലെ സാക്ഷിയായ മകൾ‌ തൂങ്ങിമരിച്ച നിലയിൽ; സംഭവം പ്രതിയായ പിതാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ

    Spread the love

    Spread the loveകൊൽക്കത്ത ∙ അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയെ അമ്മവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ ബന്ധപ്പെടാൻ…

    Leave a Reply

    Your email address will not be published. Required fields are marked *