നാലു വയസ്സുകാരിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും പരുക്കുകളും; നേരിട്ടത് ക്രൂര പീഡനം; 39 വർഷത്തിന് ശേഷം മാതാപിതാക്കളെ കുടുക്കിയത് ആ ‘തെളിവ്’

Spread the love

പാരീസ്∙ ഫ്രാൻസിൽ ഹൈവേയ്ക്ക് സമീപം നാലു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ 39 വർഷത്തിന് ശേഷം മാതാപിതാക്കൾക്ക് തടവുശിക്ഷ. അമ്മയ്ക്ക് 20 വർഷവും അച്ഛന് 15 വർഷവുമാണ് കോടതി തടവ് വിധിച്ചത്.

 

1987 ഓഗസ്റ്റ് 11-നാണ് മധ്യ ഫ്രാൻസിലെ ലോയർ-എറ്റ്-ഷെർ പ്രവിശ്യയിലെ സ്വേവ്ർസിൽ എ10 ഹൈവേയ്ക്ക് സമീപം ഏകദേശം നാലു വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ നിരവധി പരുക്കുകൾ ഉണ്ടായിരുന്നതായി വ്യക്തമായി. എല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നതിനൊപ്പം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ തേപ്പുപെട്ടി കൊണ്ട് പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു.

 

സംഭവത്തിൽ അന്ന് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾക്കായി പൊലീസ് വിപുലമായ അന്വേഷണം നടത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ മൃതദേഹത്തിന്റെ ചിത്രം ഉൾപ്പെടെ നൽകി അന്വേഷിച്ചിരുന്നെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതിനെ തുടർന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള പൊതുശ്മശാനത്തിൽ തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു.

 

വർഷങ്ങൾക്ക് ശേഷം 2018-ലാണ് കുട്ടിയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച സഹോദരന്റെ ഡിഎൻഎയുമായി കുട്ടിയുടെ ഡിഎൻഎ യോജിച്ചതോടെയാണ് ഇനാസ് തൗലൂബ് എന്നാണ് കുട്ടിയുടെ പേരെന്നും കുടുംബവിവരങ്ങളും വ്യക്തമായത്. തുടർന്ന് അന്വേഷണം മാതാപിതാക്കളിലേക്ക് എത്തുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

കുട്ടിയുടെ മരണത്തിന് ഇടയാക്കിയ പീഡനത്തിനും മർദനത്തിനും 72-കാരിയായ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് 20 വർഷം തടവ് വിധിച്ചത്. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന അച്ഛന്റെ അഭിഭാഷകരുടെ വാദം കോടതി തള്ളി.

 

കൂട്ടുപ്രതിയെന്ന നിലയിലാണ് അച്ഛന് 15 വർഷം തടവ് ശിക്ഷ നൽകിയത്. നിലവിൽ വേർപിരിഞ്ഞു കഴിയുന്ന ഇരുവരും യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  • Related Posts

    പാർട്ടിയ്ക്കിടെ പതിനേഴുകാരിക്ക് നിർബന്ധിച്ച് മദ്യം നൽകി കൂട്ട ബലാത്സംഗം; സുഹൃത്തായ യുവതി അടക്കം 4 പേർക്കെതിരെ കേസ്

    Spread the love

    Spread the loveമുംബൈ ∙ മഹാരാഷ്ട്രയിലെ കാശിഗാവിൽ പാർട്ടിയിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം 17കാരിയെ നിർബന്ധിച്ച് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവതി ഉൾപ്പെടെ നാലുപേർക്കെതിരെ കാശിഗാവ് പൊലീസ് കേസെടുത്തു. നവംബർ 16നാണ് കേസിനാസ്പദമായ സംഭവം.  …

    സ്വന്തം അനാഥാലയത്തിലെ പെൺകുട്ടികളെ പീഡിപ്പിച്ചു; ഇന്ത്യൻ സുവിശേഷകൻ അറസ്റ്റിൽ

    Spread the love

    Spread the loveകൻസാസ്: ആന്ധ്രപ്രദേശിൽ ഒരു അനാഥാലയം ഉൾപ്പെടെ ചാരിറ്റി സ്ഥാപനങ്ങൾ നടത്തിയിരുന്ന ഇന്ത്യൻ വംശജനായ യു.എസ്. സുവിശേഷകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൻസാസിൽ അറസ്റ്റിലായി. 53-കാരനായ അബ്രഹാം ജയ്പോൾ പാപബത്തിനിയാണ് അറസ്റ്റിലായത്.   2022-നും 2024-നും ഇടയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *