‘നിറയെ മദ്യക്കുപ്പികൾ’: മദ്യപിച്ച് കാറോടിച്ച് സിപിഒ, വിദ്യാർഥിനിയെ ഇടിച്ചു; പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

Spread the love

അമൃത്‍സർ∙ മദ്യപിച്ച് അമിതവേഗത്തിൽ പൊലീസുകാരനോടിച്ച കാറിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. പഞ്ചാബിലെ അമൃത്‍സറിൽ സ്കൂളിൽനിന്ന് തിരികെ വരികയായിരുന്ന പന്ത്രണ്ടുകാരിയാണ് അപകടത്തിൽപ്പെട്ടത്. കുട്ടി വാഹനത്തിന് അടിയിൽപ്പെട്ടെന്നും അവിടെനിന്ന് വളരെ ബുദ്ധിമുട്ടി വലിച്ചെടുക്കുകയായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. അപകടം കണ്ട് ഓടുക്കൂടിയ നാട്ടുകാരാണ് വാഹനമോടിച്ചയാളെ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാരും പറഞ്ഞു. അമൃത്‍പാൽ സിങ് എന്ന സിപിഒയാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു.

 

‘അയാൾ ആകെ ആടിക്കുഴഞ്ഞാണ് നിന്നത്, കണ്ണൊക്കെ കഷ്ടപ്പെട്ടാണ് തുറന്നത്, കൂടാതം ഛർദ്ദിക്കുകയും ചെയ്തു. കാറിൽ മദ്യക്കുപ്പികളും സിഗരറ്റും ലൈറ്ററമൊക്കെയുണ്ടായിരുന്നു’– അപകടത്തിനു പിന്നാലെ ഓടിക്കൂടിയ നാട്ടുകാരിൽ ഒരാൾ പറഞ്ഞു.

 

അപകടത്തിൽപ്പെട്ട കുട്ടിയുടെ വീട്ടിലെ സ്ഥിതി വളരെ മോശമാണെന്ന് കുട്ടിയുടെ ബന്ധു അറിയിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി വാടകവീട്ടിലാണ് കഴിയുന്നത്. കുടുംബത്തിലെ പല അംഗങ്ങൾക്കും ശാരീരികമായ വൈകല്യങ്ങൾ ഉള്ളതിനാൽ വളരെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും ബന്ധുവായ പ്രീതി അറിയിച്ചു. കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകണമെന്നും അപകടമുണ്ടാക്കിയ പൊലീസുകാരനെതിരം ശക്തമായ നടപടി കൈക്കൊണ്ട് വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

  • Related Posts

    9.5 ലക്ഷത്തിന്റെ കാർ പോരാ, 13 ലക്ഷത്തിന്റേത് വേണമെന്ന് ആവശ്യം; കല്യാണപ്പന്തലിൽ വധുവിനെ ഉപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

    Spread the love

    Spread the loveചണ്ഡിഗഡ് ∙ സ്ത്രീധനമായി ആവശ്യപ്പെട്ട കാർ ലഭിക്കാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ കുൽദീപാണ് വിവാഹവേദിയിൽ നിന്ന് വധുവിനെയും കുടുംബത്തെയും അപമാനിച്ച് മടങ്ങിയത്. വിവാഹത്തിനായി 9.5 ലക്ഷം രൂപ വിലയുള്ള കാർ വധുവിന്റെ…

    പുലർച്ചെ 4 മണിക്ക് വാഹനത്തിന് കൈ കാണിച്ച് ‘യുവതി’; ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ ഇരയാക്കി പുതിയ തട്ടിപ്പ്

    Spread the love

    Spread the loveന്യൂഡൽഹി ∙ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന സംഘം ഡൽഹി പൊലീസിന്റെ പിടിയിലായി. ആളൊഴിഞ്ഞ റോഡുകളിലൂടെ ഒറ്റയ്ക്ക് വാഹനം ഓടിച്ചുവരുന്നവരെയാണ് സംഘം കെണിയൊരുക്കി പിടികൂടി കവർച്ചയ്ക്ക് ഇരയാക്കുന്നത്. സ്ത്രീ വേഷം ധരിച്ച പുരുഷനാണ് റോഡിൽനിന്നുകൊണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *