യുവതിയുടെ മരണം വിഷം കഴിച്ചല്ല; ഭർത്താവ് അറസ്റ്റിൽ

Spread the love

മൂന്നാർ ∙ അസം സ്വദേശിനി കബിത ബോറ (22) കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. കബിത വിഷം കഴിച്ചു മരിച്ചതല്ലെന്നും ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഭർത്താവ് ജാർഖണ്ഡ് സ്വദേശി ജഗേശ്വർ കുമാർ ദാസിനെ (30) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

 

കബിത ബോറ പഴയ മൂന്നാറിലെ ലോഡ്ജിലാണു കൊല്ലപ്പെട്ടത്. ഷാൾ മുറുക്കിയും കഴുത്തു ഞെരിച്ചുമാണു വ്യാഴാഴ്ച രാത്രി കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. സംശയമാണു കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. രണ്ടു ദിവസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കബിത മരിച്ചത്. കബിത വിഷം കഴിച്ചെന്നായിരുന്നു ഭർത്താവ് ആദ്യം പൊലീസിനോട് പറഞ്ഞത്. മരണത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തി. ചോദ്യം ചെയ്യലിൽ ജാഗേശ്വർ കുമാർദാസ് കുറ്റം സമ്മതിച്ചു.

 

വർഷങ്ങൾക്കു മുൻപു മൂന്നാറിലെത്തിയതാണു യുവതിയുടെ കുടുംബം. പിതാവ് എസ്റ്റേറ്റ് തൊഴിലാളിയും അമ്മ പഞ്ചായത്ത് ശുചീകരണത്തൊഴിലാളിയുമാണ്. പഴയ മൂന്നാറിലെ ഹോട്ടൽ ജീവനക്കാരനായ ജഗേശ്വറുമായി രണ്ടുവർഷം മുൻപാണ് യുവതിയുടെ വിവാഹം നടന്നത്. ഇതിനു ശേഷം ഇരുവരും രക്ഷിതാക്കൾക്കൊപ്പം പെരിയവര ചോലമലയിലായിരുന്നു താമസം. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

  • Related Posts

    കെ.എ.എസ് നിയമന ചട്ടങ്ങൾ പരിഷ്കരിക്കുന്നു; എട്ടുവർഷം കഴിഞ്ഞാൽ ഐഎഎസിന് പരിഗണിക്കില്ല

    Spread the love

    Spread the loveതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) നിയമന രീതിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. രണ്ടാം ബാച്ചിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് വഴിയൊരുക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ,…

    വമ്പൻ ഇടപാട്; ബൈജു രവീന്ദ്രന്റെ കുടുംബക്കാരുടെ ഭൂമി വാങ്ങി മീശോ സിഇഒ; മുടക്കിയത് 83.8 കോടി!

    Spread the love

    Spread the loveഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ, ബൈജു രവീന്ദ്രന്റെ കുടുംബാംഗങ്ങളിൽ നിന്ന് ബെംഗളൂരുവിലെ ആഡംബര വില്ലാ പ്ലോട്ടുകൾ 83.8 കോടി രൂപയ്ക്ക് സ്വന്തമാക്കി. കിഴക്കൻ ബെംഗളൂരുവിലെ പ്രമുഖ പാർപ്പിട സമുച്ചയമായ ‘എപ്സിലോൺ റസിഡൻഷ്യൽ വില്ലാസിൽ’ അടുത്തടുത്തായി…

    Leave a Reply

    Your email address will not be published. Required fields are marked *