പുലർച്ചെ 4 മണിക്ക് വാഹനത്തിന് കൈ കാണിച്ച് ‘യുവതി’; ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ ഇരയാക്കി പുതിയ തട്ടിപ്പ്

Spread the love

ന്യൂഡൽഹി ∙ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന സംഘം ഡൽഹി പൊലീസിന്റെ പിടിയിലായി. ആളൊഴിഞ്ഞ റോഡുകളിലൂടെ ഒറ്റയ്ക്ക് വാഹനം ഓടിച്ചുവരുന്നവരെയാണ് സംഘം കെണിയൊരുക്കി പിടികൂടി കവർച്ചയ്ക്ക് ഇരയാക്കുന്നത്. സ്ത്രീ വേഷം ധരിച്ച പുരുഷനാണ് റോഡിൽനിന്നുകൊണ്ട് സഹായം അഭ്യർഥിച്ച് ഡ്രൈവർമാരുടെ ശ്രദ്ധ നേടുന്നത്. തുടർന്ന് വാഹനം നിർത്തുമ്പോൾ ഒളിച്ചിരിക്കുന്ന സഹായികൾ ഇരകളെ ആക്രമിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്നതാണ് സംഘത്തിന്റെ മോഷണരീതി.

 

ഉസ്മാൻപുർ, ശാസ്ത്രി പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പുലർച്ചെ സമാനമായ രീതിയിൽ മോഷണം നടക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. മോനു (28), സാഗർ ശർമ (26) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മോനുവാണ് സ്ത്രീ വേഷം ധരിച്ച് വിജനമായ റോഡുകളിൽ നിൽക്കുകയും വാഹനങ്ങൾ കൈകാണിച്ച് നിർത്തുകയും ചെയ്യുന്നത്.

 

നവംബർ 18 ന് പുലർച്ചെ 4.05 ഓടെ അശോക് വിഹാറിലേക്ക് പ്ലൈവുഡുമായി പോയ വാഹനത്തിലെ ഡ്രൈവർ മോഷണത്തിനു ഇരയായി. മൊബൈൽ ഫോണും 2,500 രൂപയുമാണ് സംഘം കവർന്നത്. തുടർന്ന് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിൽ കൂടുതൽപേർ ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.

  • Related Posts

    9.5 ലക്ഷത്തിന്റെ കാർ പോരാ, 13 ലക്ഷത്തിന്റേത് വേണമെന്ന് ആവശ്യം; കല്യാണപ്പന്തലിൽ വധുവിനെ ഉപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

    Spread the love

    Spread the loveചണ്ഡിഗഡ് ∙ സ്ത്രീധനമായി ആവശ്യപ്പെട്ട കാർ ലഭിക്കാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ കുൽദീപാണ് വിവാഹവേദിയിൽ നിന്ന് വധുവിനെയും കുടുംബത്തെയും അപമാനിച്ച് മടങ്ങിയത്. വിവാഹത്തിനായി 9.5 ലക്ഷം രൂപ വിലയുള്ള കാർ വധുവിന്റെ…

    ട്രക്കുമായി കൂട്ടിയിടിച്ച് കാർ രണ്ടായി പിളർന്നു; സഞ്ചാരികളായ 7 പേർക്ക് ദാരുണാന്ത്യം, അനുശോചിച്ച് പ്രധാനമന്ത്രി

    Spread the love

    Spread the loveഗാന്ധിനഗർ ∙ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജ്-ഖാവ്ദ ഹൈവേയിൽ ട്രെയിലർ ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. നവംബർ 21 ശനിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. ഉത്തരാഖണ്ഡിൽ നിന്നും ഗുജറാത്തിലെ കച്ചിൽ…

    Leave a Reply

    Your email address will not be published. Required fields are marked *