9.5 ലക്ഷത്തിന്റെ കാർ പോരാ, 13 ലക്ഷത്തിന്റേത് വേണമെന്ന് ആവശ്യം; കല്യാണപ്പന്തലിൽ വധുവിനെ ഉപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

Spread the love

ചണ്ഡിഗഡ് ∙ സ്ത്രീധനമായി ആവശ്യപ്പെട്ട കാർ ലഭിക്കാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ കുൽദീപാണ് വിവാഹവേദിയിൽ നിന്ന് വധുവിനെയും കുടുംബത്തെയും അപമാനിച്ച് മടങ്ങിയത്. വിവാഹത്തിനായി 9.5 ലക്ഷം രൂപ വിലയുള്ള കാർ വധുവിന്റെ കുടുംബം ബുക്ക് ചെയ്തിരുന്നു. എന്നാൽ, വിവാഹത്തിന്റെ തലേദിവസം 13 ലക്ഷം രൂപ വിലമതിക്കുന്ന കാർ തന്നെ വേണമെന്ന് വരൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വധുവിന്റെ പിതാവ് സുഭാഷ് കുമാർ നൽകിയ പരാതിയിൽ പറയുന്നു. ഇതോടെ ആദ്യം ബുക്ക് ചെയ്ത കാർ റദ്ദാക്കി പുതിയ കാറിനായി അന്വേഷണം നടത്തിയെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ വാഹനം ലഭ്യമാക്കാൻ കുടുംബത്തിനു സാധിച്ചില്ല.

 

ആറു മാസം മുൻപാണ് സുഭാഷ് കുമാറിന്റെ മകൾ ഹീനയും കുൽദീപും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹാലോചന ഉറപ്പിച്ചതു മുതൽ വരന്റെ വീട്ടുകാർ കാറിനും സ്വർണാഭരണങ്ങൾക്കുമായി സമ്മർദം ചെലുത്തിയിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു. വരന് രണ്ട് പവന്റെ സ്വർണമാല, അമ്മയ്ക്ക് നാല് പവന്റെ കമ്മൽ, വെള്ളി പാദസരങ്ങൾ എന്നിവയ്ക്ക് പുറമെ വരന്റെ സഹോദരനും ഭാര്യയ്ക്കും ആഭരണങ്ങൾ നൽകാമെന്നും വധുവിന്റെ വീട്ടുകാർ സമ്മതിച്ചിരുന്നു. ഇതിനായി ഓർഡറും നൽകിയിരുന്നു. കൂടാതെ 1.32 ലക്ഷം രൂപയുടെ ഫർണിച്ചറുകളും മറ്റ് വീട്ടുപകരണങ്ങളും ഒരുക്കി. വിവാഹച്ചെലവുകൾക്കായി 25 മുതൽ 30 ലക്ഷം രൂപ വരെ ചെലവഴിച്ചതായും പിതാവ് പറഞ്ഞു.

 

വിവാഹദിവസം 1,200 ഓളം അതിഥികൾക്കുള്ള വിഭവസമൃദ്ധമായ ആഹാരം ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ ആഘോഷപൂർവമുള്ള വരവേൽപ്പിനു പകരം സാധാരണ വേഷത്തിൽ അമ്മയ്ക്കൊപ്പമാണ് കുൽദീപ് വിവാഹവേദിയിൽ എത്തിയത്. തുടർന്ന് കാർ എവിടെയെന്ന് അന്വേഷിക്കുകയും, കാർ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.

 

വരൻ തങ്ങളെ അസഭ്യം പറഞ്ഞതായും വധുവിന്റെ സഹോദരനുമായി തർക്കത്തിലേർപ്പെട്ടതായും സുഭാഷ് കുമാർ ആരോപിക്കുന്നു. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് ബന്ധുക്കൾ കൈകൂപ്പി അപേക്ഷിച്ചെങ്കിലും കുൽദീപും അമ്മയും വഴങ്ങാതെ മടങ്ങിപ്പോകുകയായിരുന്നു. വിവാഹവേഷത്തിൽ മണ്ഡപത്തിൽ കാത്തിരുന്ന വധു ഇതോടെ തളർന്നിരുന്നു.

 

വരന്റെ ഭാഗത്തുനിന്ന് 20-30 പേർ മാത്രമാണ് ചടങ്ങിനെത്തിയത്. വരൻ മടങ്ങിയതോടെ വധുവിന്റെ ബന്ധുക്കളിൽ പലരും ഭക്ഷണം കഴിക്കാതെ മടങ്ങി. എംഎ ബിരുദധാരിയാണ് വധുവായ ഹീന. കുൽദീപിനും കുടുംബത്തിനുമെതിരെ കർശന നിയമനടപടി ആവശ്യപ്പെട്ട് സുഭാഷ് കുമാർ പൊലീസിൽ രേഖാമൂലം പരാതി നൽകി.

  • Related Posts

    പുലർച്ചെ 4 മണിക്ക് വാഹനത്തിന് കൈ കാണിച്ച് ‘യുവതി’; ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ ഇരയാക്കി പുതിയ തട്ടിപ്പ്

    Spread the love

    Spread the loveന്യൂഡൽഹി ∙ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന സംഘം ഡൽഹി പൊലീസിന്റെ പിടിയിലായി. ആളൊഴിഞ്ഞ റോഡുകളിലൂടെ ഒറ്റയ്ക്ക് വാഹനം ഓടിച്ചുവരുന്നവരെയാണ് സംഘം കെണിയൊരുക്കി പിടികൂടി കവർച്ചയ്ക്ക് ഇരയാക്കുന്നത്. സ്ത്രീ വേഷം ധരിച്ച പുരുഷനാണ് റോഡിൽനിന്നുകൊണ്ട്…

    ട്രക്കുമായി കൂട്ടിയിടിച്ച് കാർ രണ്ടായി പിളർന്നു; സഞ്ചാരികളായ 7 പേർക്ക് ദാരുണാന്ത്യം, അനുശോചിച്ച് പ്രധാനമന്ത്രി

    Spread the love

    Spread the loveഗാന്ധിനഗർ ∙ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജ്-ഖാവ്ദ ഹൈവേയിൽ ട്രെയിലർ ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. നവംബർ 21 ശനിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. ഉത്തരാഖണ്ഡിൽ നിന്നും ഗുജറാത്തിലെ കച്ചിൽ…

    Leave a Reply

    Your email address will not be published. Required fields are marked *