പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്

Spread the love

 

കോഴിക്കോട്: രാജ്യത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.l

 

ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് പരിപാടി നടക്കുക.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തിരുവനന്തപുരം പേരൂർക്കട ജില്ല ആശുപത്രിയിൽ നവംബർ 22 ഞായറാഴ്ച രാവിലെ 8 നു നിർവഹിക്കും

 

പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും നവംബർ 22ന് തന്നെ അഞ്ച് വയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. .സംസ്ഥാനത്ത് അഞ്ച് വയസ്സിനു താഴെയുളള 12,92,421 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 13,453 ബൂത്തുകൾ സജീകരിക്കും.

 

തുള്ളിമരുന്ന് നൽകാൻ 26,906 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിക്കും. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ബൂത്തുകൾ ക്രമീകരിക്കും.

 

സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നകുന്നതിനു 373 ട്രാൻസിറ്റ് ബൂത്തുകൾ, 149 മൊബൈൽ ബൂത്തുകൾ, 7 ഉത്സവ/ മേളകളിലെ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും.

 

റെയിൽവെ സ്റ്റേഷൻ, ബസ്സ്റ്റാൻറ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ.

  • Related Posts

    കെ.എ.എസ് നിയമന ചട്ടങ്ങൾ പരിഷ്കരിക്കുന്നു; എട്ടുവർഷം കഴിഞ്ഞാൽ ഐഎഎസിന് പരിഗണിക്കില്ല

    Spread the love

    Spread the loveതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) നിയമന രീതിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. രണ്ടാം ബാച്ചിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് വഴിയൊരുക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ,…

    വമ്പൻ ഇടപാട്; ബൈജു രവീന്ദ്രന്റെ കുടുംബക്കാരുടെ ഭൂമി വാങ്ങി മീശോ സിഇഒ; മുടക്കിയത് 83.8 കോടി!

    Spread the love

    Spread the loveഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ, ബൈജു രവീന്ദ്രന്റെ കുടുംബാംഗങ്ങളിൽ നിന്ന് ബെംഗളൂരുവിലെ ആഡംബര വില്ലാ പ്ലോട്ടുകൾ 83.8 കോടി രൂപയ്ക്ക് സ്വന്തമാക്കി. കിഴക്കൻ ബെംഗളൂരുവിലെ പ്രമുഖ പാർപ്പിട സമുച്ചയമായ ‘എപ്സിലോൺ റസിഡൻഷ്യൽ വില്ലാസിൽ’ അടുത്തടുത്തായി…

    Leave a Reply

    Your email address will not be published. Required fields are marked *