ചുമരുകളിലും തറയിലും രക്തക്കറ, ബാത്ത്റൂമിൽ മൃതദേഹം; അമ്മയുടെ പങ്കാളിയുടെ ക്രൂരത! 18-കാരനെ ചുറ്റികയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തി

Spread the love

ബെംഗളൂരു: അമ്മയുടെ പങ്കാളിയുടെ ക്രൂരമായ ആക്രമണത്തിൽ 18-കാരൻ കൊല്ലപ്പെട്ടു. ബെംഗളൂരു പദ്മനാഭനഗറിലെ രാഘവേന്ദ്ര ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സോഹം ദാസ് എന്ന യുവാവാണ് ചുറ്റിക കൊണ്ടുള്ള അടിയേറ്റും കുത്തേറ്റും മരിച്ചത്. സംഭവത്തിൽ സോഹമിന്റെ മാതാവ് സീമാ ദാസിന്റെ പങ്കാളിയായ സുദീപിനെതിരെ ബനാശങ്കരി പോലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു.

 

2024 ഒക്ടോബർ മുതൽ സീമയും മകൻ സോഹമും പങ്കാളിയായ സുദീപും ഈ വാടക അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ആറുമാസമായി ഇവരുടെ വീട്ടിൽ പതിവായി വഴക്കുകൾ നടക്കാറുണ്ടെന്ന് അയൽവാസികൾ കെട്ടിട ഉടമയോട് പരാതിപ്പെട്ടിരുന്നു. നവംബർ 16-ന് രാത്രിയും വീട്ടിൽ രൂക്ഷമായ വഴക്ക് നടക്കുന്നതായി അയൽവാസികൾ ഉടമയെ ഫോണിൽ അറിയിച്ചിരുന്നു. എന്നാൽ, ഒരു മണിക്കൂറിന് ശേഷം ഉടമ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെ പ്രശ്നങ്ങളൊന്നുമില്ലെന്നും ശാന്തമാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

 

നാല് ദിവസങ്ങൾക്ക് ശേഷം, നവംബർ 19-ന് ഉടമ അപ്പാർട്ട്മെന്റിൽ എത്തിയെങ്കിലും വാതിലിൽ മുട്ടിയിട്ടും കോളിങ് ബെല്ലടിച്ചിട്ടും ആരും തുറന്നില്ല. സംശയം തോന്നിയ ഉടമ അയൽവാസികളുടെ സഹായത്തോടെ സീമയുടെ ഒരു സുഹൃത്തിനെ ബന്ധപ്പെടുകയും, ഇരുവരും ചേർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. രാത്രി 11 മണിയോടെ പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് വീടിനുള്ളിലെ ഭയാനകമായ കാഴ്ച കണ്ടത്.

 

അപ്പാർട്ട്മെന്റിന്റെ തറയിലും ചുമരുകളിലും രക്തക്കറകൾ നിറഞ്ഞിരുന്നു. പൂട്ടിയിട്ട ഒരു മുറിക്കുള്ളിൽ നിന്ന് സീമയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് പോലീസ് വാതിൽ തുറന്ന് ഇവരെ രക്ഷപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമിനുള്ളിൽ സോഹമിന്റെ മൃതദേഹം കണ്ടെത്തിയത്.

 

നവംബർ 16-ന് രാത്രി ഒമ്പതിനും പതിനൊന്നിനും ഇടയിലാണ് സുദീപ് കത്തിയും ചുറ്റികയും ഉപയോഗിച്ച് തന്നെയും മകനെയും ആക്രമിച്ചതെന്ന് സീമ പോലീസിനോട് പറഞ്ഞു. ഭയന്നോടിയ താൻ ഒരു മുറിയിൽ കയറി വാതിലടച്ചപ്പോൾ സുദീപ് പുറത്തുനിന്നും പൂട്ടുകയായിരുന്നു. തുടർന്നാണ് ഇയാൾ സോഹമിനെ ക്രൂരമായി മർദ്ദിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. സീമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) (കൊലപാതകം), സെക്ഷൻ 109 (1) (വധശ്രമം) എന്നീ വകുപ്പുകൾ പ്രകാരം ബനാശങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • Related Posts

    9.5 ലക്ഷത്തിന്റെ കാർ പോരാ, 13 ലക്ഷത്തിന്റേത് വേണമെന്ന് ആവശ്യം; കല്യാണപ്പന്തലിൽ വധുവിനെ ഉപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

    Spread the love

    Spread the loveചണ്ഡിഗഡ് ∙ സ്ത്രീധനമായി ആവശ്യപ്പെട്ട കാർ ലഭിക്കാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ കുൽദീപാണ് വിവാഹവേദിയിൽ നിന്ന് വധുവിനെയും കുടുംബത്തെയും അപമാനിച്ച് മടങ്ങിയത്. വിവാഹത്തിനായി 9.5 ലക്ഷം രൂപ വിലയുള്ള കാർ വധുവിന്റെ…

    പുലർച്ചെ 4 മണിക്ക് വാഹനത്തിന് കൈ കാണിച്ച് ‘യുവതി’; ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ ഇരയാക്കി പുതിയ തട്ടിപ്പ്

    Spread the love

    Spread the loveന്യൂഡൽഹി ∙ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന സംഘം ഡൽഹി പൊലീസിന്റെ പിടിയിലായി. ആളൊഴിഞ്ഞ റോഡുകളിലൂടെ ഒറ്റയ്ക്ക് വാഹനം ഓടിച്ചുവരുന്നവരെയാണ് സംഘം കെണിയൊരുക്കി പിടികൂടി കവർച്ചയ്ക്ക് ഇരയാക്കുന്നത്. സ്ത്രീ വേഷം ധരിച്ച പുരുഷനാണ് റോഡിൽനിന്നുകൊണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *