പേര്യ എടലക്കുനിയിൽ കാട്ട്പോത്തിൻ കൂട്ടം കൃഷി പൂർണമായി നശിപ്പിച്ചു

Spread the love

 

പേര്യ വില്ലേജിൽ കാട്ടിയുടെ ശല്യം രൂക്ഷമാവുന്നു. ഇന്ന് പുലർച്ചെ എടലക്കുനി സനൂപിൻറെ മുന്നൂറോളം ചുവട് പയറാണ് പൂർണ്ണമായും കാട്ട് പോത്തിൻ കൂട്ടം നശിപ്പിച്ചത്. ഇന്നലെ രാത്രി വൈകിയും കാട്ടിയെ തുരത്തിയ ശേഷം. രാവിലെ പയർ പറിക്കാൻ പോയപ്പോളാണ് 400 ചുവട് പയർ കൃഷി മുഴുവനും നശിപ്പിച്ച നിലയിൽ കണ്ടത് പാട്ടത്തിനെടുത്ത വയലിലെ കൃഷിയാണ് കാട്ടിയുടെ വിളയാട്ടത്തിൽ പൂർണമായി നശിച്ചത്. പേര്യ വില്ലേജിലെ പല ഭാഗങ്ങളിലും സ്കൂളിന് പരിസരത്തും കാട്ടിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.ബന്ധപ്പെട്ടവർ ഉടൻതന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നും അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കർഷക സംഘം പേര്യ വില്ലേജ് കമ്മറ്റി ആവശ്യപ്പെട്ടു

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *