ട്രെയിനിൽ സ്ത്രീയുടെ മൃതദേഹം; പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്ന് മൊഴി

Spread the love

നാഗർകോവിൽ ∙ നാഗർകോവിൽ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിക്കുള്ളിൽ‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആരൽ‍വായ്മൊഴിക്കു സമീപം ചെമ്പകരാമൻപുതൂർ സ്വദേശി അയ്യപ്പനാണ് (31) അറസ്റ്റിലായത്. ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സ്ത്രീയുടെ ശരീരത്തിൽ പരുക്കുകളും മർദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയിരുന്നു. പീഡിപ്പിച്ച ശേഷം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി.

 

മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിൽ, നാഗർകോവിൽ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്, 14ന് രാവിലെ 8ന്, നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയിൽനിന്ന് ഒരാൾ ഇറങ്ങിപ്പോകുന്ന ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ അയ്യപ്പൻ നാലുമാസമായി പ്രദേശത്ത് അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 50 വയസ്സു പ്രായംവരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്തുനിന്ന് 11ന് നാഗർകോവിൽ ജംക്‌ഷനിൽ എത്തി അറ്റകുറ്റപ്പണികൾക്കായി യാഡ് നമ്പർ 13ൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്.

  • Related Posts

    പാർട്ടിയ്ക്കിടെ പതിനേഴുകാരിക്ക് നിർബന്ധിച്ച് മദ്യം നൽകി കൂട്ട ബലാത്സംഗം; സുഹൃത്തായ യുവതി അടക്കം 4 പേർക്കെതിരെ കേസ്

    Spread the love

    Spread the loveമുംബൈ ∙ മഹാരാഷ്ട്രയിലെ കാശിഗാവിൽ പാർട്ടിയിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം 17കാരിയെ നിർബന്ധിച്ച് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവതി ഉൾപ്പെടെ നാലുപേർക്കെതിരെ കാശിഗാവ് പൊലീസ് കേസെടുത്തു. നവംബർ 16നാണ് കേസിനാസ്പദമായ സംഭവം.  …

    സ്വന്തം അനാഥാലയത്തിലെ പെൺകുട്ടികളെ പീഡിപ്പിച്ചു; ഇന്ത്യൻ സുവിശേഷകൻ അറസ്റ്റിൽ

    Spread the love

    Spread the loveകൻസാസ്: ആന്ധ്രപ്രദേശിൽ ഒരു അനാഥാലയം ഉൾപ്പെടെ ചാരിറ്റി സ്ഥാപനങ്ങൾ നടത്തിയിരുന്ന ഇന്ത്യൻ വംശജനായ യു.എസ്. സുവിശേഷകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൻസാസിൽ അറസ്റ്റിലായി. 53-കാരനായ അബ്രഹാം ജയ്പോൾ പാപബത്തിനിയാണ് അറസ്റ്റിലായത്.   2022-നും 2024-നും ഇടയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *