രാവണനെ മഹത്വവൽക്കരിക്കാൻ ശ്രമം; രാമായണ സിനിമയുടെ പ്രദർശനം ഉടൻ നിർത്തണമെന്ന് വിഎച്ച്പി

Spread the love

ന്യൂഡൽഹി∙ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ സിനിമയിൽ രാവണനെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആരോപിച്ചു. ചിത്രത്തിന്റെ പ്രദർശനം ഉടൻ നിർത്തിവയ്ക്കണമെന്നു സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

 

വാത്മീകിയുടെ രാമായണത്തിലെ പല ഭാഗങ്ങളും സിനിമയിൽ വളച്ചൊടിച്ചെന്നും കെട്ടിച്ചമച്ച സംഭവങ്ങൾ ഉൾപ്പെടുത്തിയെന്നും വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്റങ് ലാൽ ബഗ്ര പ്രസ്താവനയിൽ പറഞ്ഞു. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്കു ശേഷമാണ് സംഘടനയുടെ ഈ ആരോപണം.

 

രാവണനെ അടിച്ചമർത്തപ്പെട്ടവരുടെ വിമോചകനായി ചിത്രീകരിക്കാൻ സിനിമ ശ്രമിക്കുന്നതായി ബഗ്ര ആരോപിച്ചു. എല്ലാവരെയും ഭയപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്ത ആളാണ് രാവണൻ എന്ന് രാമായണത്തിൽ പറയുന്നുണ്ട്. ശ്രീരാമനിലും രാമായണത്തിലും ആഴത്തിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരങ്ങളെ സിനിമ വ്രണപ്പെടുത്തിയെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി പറഞ്ഞു.

 

നിതേഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്രയും യഷും ചേർന്ന് നിർമിച്ച ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. രണ്ട് ഭാഗങ്ങളുള്ള സിനിമയുടെ ആദ്യ ഭാഗം നവംബർ അഞ്ചിനാണ് റിലീസ് ചെയ്തത്.

  • Related Posts

    19 വയസ്സിൽ ഇനി ഡയറ്റിംഗ് വേണ്ട! ദിവസവും 500 ഗ്രാം മാട്ടിറച്ചിയും വലിയ പന്തുമായുള്ള കളികളും; ഉരുണ്ട വയറുമായി വീണ്ടും തരംഗമായ ‘പാൻ ബയോബാവോ’ എന്ന പുള്ളിപ്പുലി!

    Spread the love

    Spread the loveചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഒരുകാലത്ത് തരംഗമായി മാറിയ പാൻ ബയോബാവോ എന്ന 19 വയസ്സുകാരൻ പുള്ളിപ്പുലി വീണ്ടും വാർത്തകളിൽ നിറയുകയാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള പാൻഷിഹുവ മൃഗശാലയിലെ ഈ പ്രിയപ്പെട്ട അന്തേവാസി, തന്റെ കർശനമായ ശരീരഭാരം കുറയ്ക്കൽ…

    16 ദിവസം കൊണ്ട് 1,649 കോടി; ബോക്സ് ഓഫീസിൽ തേരോട്ടം തുടർന്ന് നിതീഷ് തിവാരിയുടെ ‘രാമായണം’

    Spread the love

    Spread the loveമികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുന്ന നിതീഷ് തിവാരി ചിത്രം ‘രാമായണം’ ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തുന്നു. വെറും 16 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രം 1,649 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. നമിത്…

    Leave a Reply

    Your email address will not be published. Required fields are marked *