കരിയറില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. തിരിഞ്ഞു നോക്കുമ്പോള്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് പാര്‍വതി പറയുന്നത്. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച ഉപദേശങ്ങളെക്കുറിച്ചും പാര്‍വതി സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:
”20 വര്‍ഷമെന്നത് ഹോള്‍സം ആയിട്ടാണ് തോന്നുന്നത്. തീര്‍ച്ചയായും നേട്ടം തന്നെയാണ്. പ്രത്യേകിച്ചും, തുടക്കത്തില്‍ എല്ലാവരും പറഞ്ഞിരുന്നത് അഞ്ച് വര്‍ഷം, ആറ് വര്‍ഷം മാക്‌സികം. അത് കഴിഞ്ഞാല്‍ പിന്നെ കല്യാണം എന്നായിരുന്നു. ഞാന്‍ ഒരു റെക്കോര്‍ഡും തകര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ, അത് എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു. തുടക്കം മുതല്‍ കേട്ടിരുന്നു.
തുടക്കം മുതലെ എന്റെ മാനേജര്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന ഒരാളുണ്ടായിരുന്നു. അവര്‍ എന്നോട് സ്ട്രാറ്റജികള്‍ പറയുമായിരുന്നു. നിനക്ക് പൈസ ഉണ്ടാക്കണമെങ്കില്‍ തമിഴിലും തെലുങ്കിലും പോയി ഐറ്റം സോങ്‌സ് ചെയ്യണം. സബ്‌സ്റ്റന്‍സ് ചെയ്യണമെങ്കില്‍ മലയാളത്തില്‍ ചെയ്‌തോളൂ. പക്ഷെ പൈസ അവിടെ നിന്നുമാണ് കിട്ടുന്നത്. അപ്പോള്‍ അതൊക്കെ ചെയ്യേണ്ടി വരും എന്ന്. എന്ത് കണ്‍വിക്ഷനോടെയാണ് ഇയാള്‍ ഈ സ്ട്രാറ്റജി മുന്നോട്ട് വെക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് യാതൊരു ഏജന്‍സിയുമില്ല, ബുദ്ധിയെന്ന് പറയുന്ന സാധനമില്ല. ഞാന്‍ അവരോട് ബൈ പറഞ്ഞു. ഇനിയൊരിക്കലും കാണാന്‍ പോകുന്നില്ലെന്നും. പിന്നീടങ്ങോട്ടുള്ള ശ്രമം ആ സ്ട്രാറ്റജി പിന്തുടരില്ല എന്നതായിരുന്നു.
ആദ്യത്തെ മൂന്ന് വര്‍ഷത്തില്‍ തന്നെയായിരുന്നു ഇതൊക്കെ സംഭവിക്കുന്നത്. അതിന് ശേഷം ഞാനൊരു വഴി തെരഞ്ഞെടുത്തു. അതില്‍ ഉറച്ചു നിന്നു. ഒന്നോ രണ്ടോ സിനിമകളില്‍ ശ്രമിച്ചു നോക്കി. ഇന്നത് നോര്‍മലാണ്. ഉദാഹരണത്തിന് തിരക്കഥ ചോദിക്കുന്നത് പോലെ. എന്റെ വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ വരുന്ന ചേച്ചിയ്ക്ക് ഫ്രിഡ്ജില്‍ എന്തൊക്കെയുണ്ടെന്ന് ഞാന്‍ പറഞ്ഞു കൊടുക്കും. അത്രയല്ലേ ഞാന്‍ ചോദിക്കുന്നുള്ളൂ. അവിടെ എന്തിനാണ് ഈഗോ?
രണ്ടാമത്തെ കാര്യം, ഞങ്ങള്‍ നിങ്ങളെ ലോഞ്ച് ചെയ്യുകായണെന്ന് പറയും. ഞാനൊരു റോക്കറ്റല്ല, നിങ്ങള്‍ എന്നെ ലോഞ്ച് ചെയ്യുന്നുമില്ല. ഞാന്‍ വന്നത് ഒരു സേവനം തരാനാണ്. അത് കലയാണ്. നിങ്ങള്‍ക്കത് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. അതോടൊപ്പമുള്ള ബുദ്ധിയെ എന്തിനാണ് ചെറുതാക്കാന്‍ പറയുന്നത്?”







