പട്ടിണി കിടക്കാൻ വയ്യ… ആമസോൺ മഴക്കാടുകളിൽ ഭക്ഷണം കിട്ടാക്കനി, കാടിറങ്ങിയത് ഇരുപതോളം ആദിവാസികൾ! ചരിത്ര സംഭവമെന്ന് വിലയിരുത്തൽ

Spread the love

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന ജനവിഭാഗമാണ് ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ അവാ ആദിവാസികൾ. കാട്ടിലെ വിഭവങ്ങളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഭക്ഷണം തേടി പുറത്തെത്തിയ സംഭവമാണ് വൈറലാകുന്നത്. വനത്തിന്റെ കാവൽക്കാരെന്ന് അറിയപ്പെടുന്ന ഈ സംഘം ആദ്യമായിട്ടാണ് കാടിനു പുറത്തേക്ക് ഭക്ഷണം തേടിയിറങ്ങുന്നത്. ഗോത്ര വിഭാഗത്തിന്റെ സാധാരണ വസ്ത്രധാരണ രീതിയിലെത്തിയ ഇവർ 20 ഓളം പേരുണ്ടായിരുന്നെന്നും വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സര്‍വൈവൽ ഇന്റർനാഷനലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

 

∙ ജീവിത രീതി വ്യത്യസ്തം

ആമസോൺ മഴക്കാടുകളിലെ തദ്ദേശീയരായ ജനവിഭാഗമാണ് അവാ. മാരൻഹാവോ സംസ്ഥാനത്ത് ആമസോണ്‍ വനമേഖലയിലാണ് ഇവർ താമസിക്കുന്നത്. ഒരു കാലത്ത് പുറംലോകവുമായി ബന്ധപ്പെടാതെ ജീവിച്ചു വന്ന ഇവര്‍ക്ക് വേട്ടയാടി ഭക്ഷണം കഴിക്കുന്നതാണ് പ്രിയം. പ്രകൃതിക്കും വനത്തിനും വിശ്വാസത്തിലും നിത്യജീവിതത്തിലും പ്രധാനപ്പെട്ട സ്ഥാനമുണ്ട്. അവ ഗ്വാജാ എന്ന ഭാഷയിലൂടെയുമാണ് ഇവര്‍ പരസ്പരം സംസാരിക്കുന്നത്. കാടിനുള്ളിൽ ചെറിയ കുടിലുകൾ പോലെ തോന്നിക്കുന്ന സ്വാഭാവിക ആവാസവ്യവസ്ഥയാണ് ഇവർക്കുള്ളത്. കുരങ്ങ്, കാട്ടുപന്നി, തേന്‍ എന്നിവയാണ് പ്രധാന ഭക്ഷണങ്ങൾ.

 

∙ ചരിത്ര സംഭവം

കാടിനു പുറത്തേക്കുള്ള അവാ വിഭാഗത്തിന്റെ ഇറക്കം ചരിത്ര സംഭവമായാണ് സർവൈവൽ വിശേഷിപ്പിക്കുന്നത്. നവംബർ 16–നാണ് അരാരിബോയയിലെ ഗ്രാമത്തിലേക്ക് ഇവർ എത്തിയത്. ഗ്രാമത്തിലെ ആളുകളോട് കിഴങ്ങ് വർഗത്തിൽപ്പെട്ട ഭക്ഷണമാണ് ആവശ്യപ്പെട്ടത്. ഇവരുടെ ആവശ്യം കേട്ട പ്രദേശവാസികൾ ചേന നൽകിയാണ് മടക്കി അയച്ചത്. കാട് കയറി വേട്ട നടത്തുന്ന മനുഷ്യരുടെ ശല്യം പൊറുതിമുട്ടിയാകാം മഴക്കാടിനുള്ളിൽ നിന്ന് ഇവരെ പുറത്തേക്ക് എത്തിച്ചതെന്ന് വാർത്ത ഏജന്‍സികൾ വിലയിരുത്തുന്നു

 

∙ ഭീഷണികളേറെ

ആമസോണ്‍ മഴക്കാടുകളിലെ ആദിവാസി വിഭാഗങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. കാട് കയറുന്ന മനുഷ്യർ സൃഷ്ടിക്കുന്ന സമ്മർദങ്ങളെ അതിജീവിക്കാൻ പലപ്പോഴും ഇവർക്ക് കഴിയാറില്ല. കടന്നു കയറ്റം അതിരുവിടുന്ന ഇക്കാലത്ത് അതിനെ പ്രതിരോധിക്കാനുള്ള ശേഷിപോലും അവാ വിഭാഗത്തിന് ഇല്ല. ഭക്ഷണലഭ്യത കുറവാണ് മറ്റൊന്ന്. ആവശ്യത്തിന് ഇല്ലെന്ന് മാത്രമല്ല, വിശപ്പടക്കാൻ പോലുമുള്ള ഭക്ഷണം കിട്ടുന്നില്ല. സ്വാഭാവിക ആവാസ വ്യവസ്ഥ തകർക്കപ്പെട്ട നിലയിലാണ്. പുറത്ത് നിന്നുമെത്തുന്ന മനുഷ്യരുടെ ഇടപെടലുകളാണ് ഇതിനെല്ലാം കാരണമെന്നും സര്‍വൈവൽ ഇന്റർനാഷനല്‍ വിലയിരുത്തുന്നു..

 

∙ സർക്കാർ ഇടപെട്ടു

അമ്പും വില്ലുകളുമായി കാടിറങ്ങിയ അവാ വിഭാഗത്തിന്റെ പ്രശ്നത്തിൽ ബ്രസീൽ സർക്കാർ അടിയന്തരമായി ഇടപെട്ടെന്ന് സർക്കാർ ഏജന്‍സിയായ എഫ്‌യുഎൻഎഐ റിപ്പോർട്ട് ചെയ്തു. സംഭവം ഗൗരവമാണെന്നും ജനവിഭാഗത്തിന്റെ വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നും പറയുന്നു. പുറത്തേക്ക് എത്തിയ അവർക്ക് വേഗം രോഗം പിടിപെടാനുള്ള സാഹചര്യമാണ് പ്രധാനമായും കണക്കിലെടുക്കുന്നത്. ഇവരെ നിരീക്ഷിക്കാനും ആരോഗ്യപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്താനാണ് സർക്കാർ നീക്കം.

  • Related Posts

    സ്വർണവില വീണ്ടും മേലോട്ട്; കേരളത്തിലും തിരിച്ചുകയറ്റം, കളത്തിലിറങ്ങി ‘പുതിയൊരു വില്ലൻ’, ഇനി വിലക്കുതിപ്പിന്റെ കാലം

    Spread the love

    Spread the loveസ്വർണവില കനത്ത ഇടിവിനു തൽക്കാലം വിരാമമിട്ട് വീണ്ടും കൂടുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 3503 ഡോളറിലേക്ക് താഴ്ന്നശേഷം ഇന്നു 3629 ഡോളറിലേക്ക് കുതിച്ചുയർന്നു. 3604 ഡോളറിലാണ് ഇപ്പോൾ വ്യാപാരം. ഇതോടെ കേരളത്തിലും ഇന്നു വില വമ്പൻ തിരിച്ചുകയറ്റം നടത്തി.…

    ധനരാജ് വധക്കേസിൽ വിധി ഇന്ന്; പയ്യന്നൂരിൽ സിപിഎമ്മിന് നിർണായക ദിനം! അനുകൂലമായാൽ തിരിച്ചുവരവിന് കരുത്ത്, പ്രതികൂലമായാൽ വെല്ലുവിളി

    Spread the love

    Spread the loveപയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് (23-11-2024) വിധി പറയും. കേസിലെ വിധി സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും സംഘടനാപരമായും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര പ്രശ്നങ്ങളും രക്തസാക്ഷി ഫണ്ട് വിവാദവും…

    Leave a Reply

    Your email address will not be published. Required fields are marked *