പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; പതിനേഴുകാരനെതിരെ പോക്‌സോ കേസ്

Spread the love

കുളത്തൂപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചതിന് പിന്നാലെ കൂടെ താമസിച്ചിരുന്ന പതിനേഴുകാരനെതിരെ പോക്സോ കേസ്. പറവൂർ സ്വദേശിയായ പെൺകുട്ടി കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ 17-കാരനുമായി പ്രണയത്തിലായി ഏറെ നാളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

 

ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയായതറിഞ്ഞ് ആരോഗ്യ പ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയെങ്കിലും വെളിപ്പെടുത്തുന്നതിനോ പ്രായം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാനോ തയ്യാറായിരുന്നില്ല.

 

ആശുപത്രിരേഖകളിൽ 18 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കടുത്ത വയറുവേദനയുമായി എത്തിയ പെൺകുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴിഞ്ഞ 12-ന് ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വിശദമായ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായി.

 

ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എൻ. സുനീഷ് വിശദമായ അന്വേഷണം നടത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. 17-കാരനെ നിലവിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.ആശുപത്രിയിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.

  • Related Posts

    കെ.എ.എസ് നിയമന ചട്ടങ്ങൾ പരിഷ്കരിക്കുന്നു; എട്ടുവർഷം കഴിഞ്ഞാൽ ഐഎഎസിന് പരിഗണിക്കില്ല

    Spread the love

    Spread the loveതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) നിയമന രീതിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. രണ്ടാം ബാച്ചിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് വഴിയൊരുക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ,…

    വമ്പൻ ഇടപാട്; ബൈജു രവീന്ദ്രന്റെ കുടുംബക്കാരുടെ ഭൂമി വാങ്ങി മീശോ സിഇഒ; മുടക്കിയത് 83.8 കോടി!

    Spread the love

    Spread the loveഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ, ബൈജു രവീന്ദ്രന്റെ കുടുംബാംഗങ്ങളിൽ നിന്ന് ബെംഗളൂരുവിലെ ആഡംബര വില്ലാ പ്ലോട്ടുകൾ 83.8 കോടി രൂപയ്ക്ക് സ്വന്തമാക്കി. കിഴക്കൻ ബെംഗളൂരുവിലെ പ്രമുഖ പാർപ്പിട സമുച്ചയമായ ‘എപ്സിലോൺ റസിഡൻഷ്യൽ വില്ലാസിൽ’ അടുത്തടുത്തായി…

    Leave a Reply

    Your email address will not be published. Required fields are marked *